വൈദ്യുതി സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച ഭേദഗതികളെ തുടര്‍ന്ന് വൈദ്യുതി സേവന നിലവാര ഗൈഡ് ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുല്‍ഖുറാ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഇലക്ട്രിസിറ്റി കമ്പനി നിയമ, വ്യവസ്ഥകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്ന ഒമ്പത് ഗ്യാരണ്ടീഡ് മാനദണ്ഡങ്ങള്‍ ഗൈഡില്‍ ഉള്‍പ്പെടുന്നു. മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ മീറ്റര്‍ ഉപഭോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ 100 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. മൂന്നു ദിവസത്തിനു ശേഷം വൈകുന്ന ഓരോ ദിവസത്തിനും 20 റിയാല്‍ തോതിലും ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കും. പണമടച്ചതിന് ശേഷം വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ വൈകിയാല്‍ ഉപഭോക്താവിന് 400 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. കൂടാതെ വൈകുന്ന ഓരോ ദിവസത്തിനും 20 റിയാല്‍ അധിക നഷ്ടപരിഹാരവും ലഭിക്കും.

Read More

മക്കയില്‍ പൊതുസ്ഥലത്തു വെച്ച് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനികളും ബംഗ്ലാദേശുകാരുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.

Read More