Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 14
    Breaking:
    • കാത്തിരിപ്പ് സമയം കുറക്കാന്‍ ബുറൈദയില്‍ സ്മാര്‍ട്ട് സിഗ്നലുകള്‍
    • ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയുടെ പ്രതിവര്‍ഷ ശേഷി 1.6 കോടി യാത്രക്കാര്‍
    • ക്ഷേമ പ്രവർത്തനം മുഖ്യ ലക്ഷ്യമാകണം; വിസ്ഡം
    • സൗദിയില്‍ നിന്ന് ഒരാഴ്ചക്കിടെ 13,000 ലേറെ നിയമ ലംഘകരെ നാടുകടത്തി
    • ഗതാഗത സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ഖത്തർ ഗതാഗത മന്ത്രാലയത്തിന്റെ ‘ദർബ്’ ആപ്പ് ശ്രദ്ധേയമാകുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ക്ഷേമ പ്രവർത്തനം മുഖ്യ ലക്ഷ്യമാകണം; വിസ്ഡം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/02/2026 Community Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി തിരൂരിൽ സംഘടിപ്പിച്ച സ്റ്റാൻസ് എകസിക്യുട്ടീവ് ക്യാംപ് സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരൂർ– സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജന വിഭാഗങ്ങളുടെ സാമൂഹിക നവോത്ഥാനം മുഖ്യ ലക്ഷ്യമായി കാണാൻ പ്രബോധകന്മാർക്ക് സാധിക്കേണ്ടതുണ്ടെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച സ്റ്റാൻസ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാംപ് അഭിപ്രായപ്പെട്ടു.

    സമൂഹത്തിൻ്റെ ക്ഷേമം, നിർഭയത്വം, സമാധാനം, ഐക്യം, ലക്ഷ്യബോധം എന്നിവ നിലനിർത്താനും, നേടിയെടുക്കാനും പണ്ഡിതന്മാർ കഠിനാദ്ധ്വാനം നടത്തണമെന്ന് സ്റ്റാൻസ് സംസ്ഥാന എക്സി ക്യുട്ടീവ് ക്യാംപ് ആഹ്വാനം ചെയ്തു..

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമൂഹത്തിൽ വിശ്വാസ വിമലീകരണം സാധ്യമാകുന്നതിലൂടെ മാത്രമേ ശരിയായ നവോത്ഥാനം സാധ്യമാകൂ എന്നത് നാം തിരിച്ചറിയണം.

    ഏകദൈവ വിശ്വാസവും, പ്രവാചക ചര്യയുമാണ് ഇസ്ലാമിൻ്റെ അടിത്തറ എന്ന് തിരിച്ചറിഞ്ഞ് കൊണ്ട് പ്രബോധന പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ മത സംഘടനകൾ ശ്രദ്ധിക്കണം.

    സമൂഹത്തിൽ വ്യാപകമാകുന്ന ലിബറൽ ഫാഷിസത്തിനെതിരെ വൈജ്ഞാനിക പ്രതിരോധം ശക്തമാക്കാൻ പ്രബോധകർക്ക് സാധിക്കേണ്ടതുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും ഉൾക്കൊള്ളാൻ സാധിക്കാത്ത വിധമാണ് കേരളത്തിലെ ലിബറൽ ആശയക്കാരുടെ സമീപനമെന്നും സ്റ്റാൻസ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാംപ് അഭിപ്രായപ്പെട്ടു.

    വിശ്വാസ വ്യതിയാനത്തിലേക്ക് നയിക്കുന്ന സാംസ്കാരിക അധിനിവേശത്തെ ചെറുക്കാൻ എല്ലാവരും രംഗത്ത് വരണം.

    വർദ്ധിച്ച് വരുന്ന വിവാഹ ആഭാസങ്ങൾക്കെതിരെ സമൂഹത്തിൽ ബോധവൽക്കരണം ശക്തമാക്കണമെന്നും സംസ്ഥാന എക്സിക്യുട്ടീവ് ക്യാംപ് ആവശ്യപ്പെട്ടു.

    സാമ്പത്തിക നേട്ടങ്ങൾക്കായി വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കുന്നതും, ജീവിതത്തിൽ ആഡംബരം വർദ്ധിച്ച് വരുന്നതിലും സമൂഹം കടുത്ത ജാഗ്രത പാലിക്കണമെന്നും സ്റ്റാൻസ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാംപ് അഭിപ്രായപ്പെട്ടു

    വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുൽ ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ അഷ്റഫ്, അബൂബക്കർ സലഫി, ഫൈസൽ മൗലവി, സി പി സലീം, നാസിർ ബാലുശ്ശേരി, അബ്ദുൽ മാലിഖ് സലഫി, കെ സജാദ്, ഹുസൈൻ കാവനൂർ, വി ടി ബഷീർ, ഉസ്മാൻ പാലക്കാഴി, പി യു സുഹൈൽ, മുജീബ് ഒട്ടുമ്മൽ, അൻവർ സ്വലാഹി, ജമാൽ പെരിന്തൽമണ്ണ, അബ്ദുല്ലാ ഫാസിൽ, ബഷീർ ആലപ്പുഴ, ഹംസ കുട്ടി സലഫി, റഷീദ് കൊടക്കാട്, പി എം ഷാഹുൽ ഹമീദ്, പരീത്, ഷമീർ മദീനി എന്നിവർ പ്രസംഗിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Wisdom wisdom islamic organisation
    Latest News
    കാത്തിരിപ്പ് സമയം കുറക്കാന്‍ ബുറൈദയില്‍ സ്മാര്‍ട്ട് സിഗ്നലുകള്‍
    14/02/2026
    ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയുടെ പ്രതിവര്‍ഷ ശേഷി 1.6 കോടി യാത്രക്കാര്‍
    14/02/2026
    ക്ഷേമ പ്രവർത്തനം മുഖ്യ ലക്ഷ്യമാകണം; വിസ്ഡം
    14/02/2026
    സൗദിയില്‍ നിന്ന് ഒരാഴ്ചക്കിടെ 13,000 ലേറെ നിയമ ലംഘകരെ നാടുകടത്തി
    14/02/2026
    ഗതാഗത സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ഖത്തർ ഗതാഗത മന്ത്രാലയത്തിന്റെ ‘ദർബ്’ ആപ്പ് ശ്രദ്ധേയമാകുന്നു
    14/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.