മക്ക – വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് കടന്നതോടെ വിശുദ്ധ ഹറമില്‍ അനുഭവപ്പെടുന്ന കടുത്ത തിരക്ക് കണക്കിലെടുത്ത് വിശുദ്ധ കഅബാലയത്തോട് ചേര്‍ന്ന തുറസ്സായ മതാഫ് ഉംറ തീര്‍ഥാടകര്‍ക്കു മാത്രമായി നീക്കിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. തവാഫ് നടത്തുന്നതിനുള്ള സ്ഥാപിത നിയമങ്ങള്‍ തീര്‍ഥാടകര്‍ പാലിക്കണം. ഇത് മതാഫിനുള്ളില്‍ ചലനം ക്രമീകരിക്കാനും എല്ലാവരെയും കര്‍മങ്ങള്‍ നിര്‍വഹിക്കാനും മതാഫിലെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനും കര്‍മ്മങ്ങള്‍ എളുപ്പത്തിലും ശാന്തമായും നിര്‍വഹിക്കാന്‍ തീര്‍ഥാടകരെ പ്രാപ്തമാക്കാനും സഹായിക്കുന്നു.
ചലനം സുഗമമാക്കാനും ത്വവാഫ് സുഗമമായി നിര്‍വഹിക്കാന്‍ അവസരമൊരുക്കാനും വേണ്ടിയാണെന്ന് മതാഫ് തീര്‍ഥാടകര്‍ക്ക് മാത്രമായി നീക്കിവെച്ചിരിക്കുന്നത്. നിയുക്ത തവാഫ് പാതകള്‍ തീര്‍ഥാടകര്‍ പാലിക്കണം. ശേഷിക്കും സ്ഥാപിതമായ പ്രവര്‍ത്തന വ്യവസ്ഥകള്‍ക്കും വിധേയമായി മുകളിലെ നിലകളിലും ത്വവാഫ് നിര്‍വഹിക്കാന്‍ സൗകര്യമുണ്ട്.
ഹജറുല്‍ അസ്‌വദില്‍ നിന്ന് ത്വവാഫ് ആരംഭിക്കുക, നിയുക്ത പാത പിന്തുടരുക, ശാന്തമായി നീങ്ങുക, എതിര്‍ദിശയില്‍ നടക്കുന്നതും മറ്റ് തീര്‍ഥാടകരെ തടസ്സപ്പെടുത്തുന്നതും ഒഴിവാക്കുക എന്നിവ മതാഫിനുള്ളില്‍ സുഗമമായ ചലനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവ പാലിക്കുന്നത് തീര്‍ഥാടകരുടെ സുരക്ഷ വര്‍ധിപ്പിക്കുകയും മതാഫിനുള്ളില്‍ സുഗമമായ ചലനത്തിന് സഹായിക്കുകയും ചെയ്യും. തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതില്‍ ഹറംകാര്യ വകുപ്പ് നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളെ ഹജ്, ഉംറ മന്ത്രാലയം പ്രശംസിച്ചു. മതാഫ്, മസ്അ എന്നിവിടങ്ങളിലെ തിരക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ ഹറംകാര്യ വകുപ്പ് നല്‍കുന്നു. ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ജനസാന്ദ്രത പരിശോധിക്കണമെന്നും അതോറിറ്റിയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴി ത്വവാഫിനും സഅ്‌യിനും അനുയോജ്യമായ നില തെരഞ്ഞെടുക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.



