Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 29
    Breaking:
    • മണൽക്കാട്ടിലെ വിജയഗാഥയിൽനിന്ന് താനൂരിന്റെ പോരാട്ടത്തിലേക്ക്: മുഹമ്മദ് സമീർ എന്ന പ്രവാസി കരുത്ത്
    • തുടർഭരണത്തിനായി തബൂക്കിൽ കൺവെൻഷൻ നടത്തി മാസ്സ് തബൂക്ക്
    • സൗദിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ധന
    • അഗ്നിബാധ; യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് ക്രൊയേഷ്യയിലെത്തി
    • ഒമാനില്‍ പ്രളയത്തില്‍ കെട്ടിടം തകര്‍ന്ന് അധ്യാപകന്‍ മരിച്ചു, മരണസംഖ്യ 10 ആയി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    തുടർഭരണത്തിനായി തബൂക്കിൽ കൺവെൻഷൻ നടത്തി മാസ്സ് തബൂക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/03/2026 Saudi Arabia Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കൺവെൻഷൻ മാത്യു തോമസ് നെല്ലുവേലിൽ ഉദ്ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    തബൂക്ക്– സംസ്ഥനത്ത് ഇടതുമുന്നണിയുടെ തുടർഭരണത്തിനായി തബൂക്കിൽ മാസ്സ് തബൂക്കിന്റെ നേതൃത്വത്തിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. പ്രവാസത്തിന്റെ വിവിധകോണുകളിൽ നിന്നുമെത്തിയ നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. സംസ്ഥാനത്ത് സമഗ്രമേഖലയെയും സ്പർശിച്ച സത്ഭരണമാണ് ഇടതു സർക്കാർ കഴിഞ്ഞ പത്തു വർഷമായി നടപ്പിലാക്കിയതെന്ന് യോഗം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ആരോഗ്യ വ്യാവസായിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷിയായി. പ്രവാസികളെ നെഞ്ചോട് ചേർത്തിപിടിച്ചൊരു സർക്കാർ കൂടിയാണ് പിണറായി സർക്കാർ. അഞ്ഞൂറു രൂപയായിരുന്നു പ്രവാസി ഷേമ പെൻഷൻ 3500 രൂപയാക്കി ഉയർത്തി. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി പ്രവാസി കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസമാണ്. കൂടാതെ നോർക്ക റൂട്ട്സ് വഴി മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സ്വയം സംരംഭങ്ങൾ തുടങ്ങാൻ സബ്സിഡിയോടുകൂടിയുള്ള വായ്‌പ്പാ മൂലം പ്രവാസി പുനരധിവാസ പാക്കേജുകൾ നടപ്പിലാക്കികൊണ്ടിരിക്കുന്നുവെന്നും ഇവർ വ്യക്തമാക്കി

    പവർകട്ടോ ലോഡ്ഷെഡിങ്ങോ വർഗ്ഗീയ കലാപങ്ങളോ മതസ്പർദ്ധകളോ ഇല്ലാത്ത പത്തു വർഷങ്ങൾകൂടിയാണ് കടന്നു പോയത്. ഈ ഭരണം തുടരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സർക്കാർ തുടങ്ങിവെച്ച നിരവധിയായ വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും വയനാട് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള പുനരധിവാസ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി എൽ.ഡി.എഫ് സർക്കാരിന്റെ തുടർഭരണത്തിനായി ഓരോ പ്രവാസികളും മുന്നിട്ടിറങ്ങണമെന്നും കൺവെൻഷൻ ആഹ്വനം ചെയ്തു. അതിന്റെ ഭാഗമായി പ്രധാനകേന്ദ്രങ്ങളിലും ലേബർക്യാമ്പുകളിലും പ്രവാസി കുടുംബങ്ങൾക്കിടയിലും സ്‌ക്വഡ് പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുസ്തഫ തെക്കന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാസ് രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതിയംഗങ്ങളായ ഉബൈസ് മുസ്തഫ, റഹീം ഭരതന്നൂർ, കേളി അംഗം സജിത്ത് കെ പി, വിശ്വൻ, ഷമീർ, മാത്യു തോമസ്, സെൻസൺ, അനീഷ് തേൾപാറ, ബാദുഷ തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. പ്രവീൺ പുതിയണ്ടി സ്വാഗതവും യൂസഫ് നന്ദിയും രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Assembly election events LDF Saudi Tabook
    Latest News
    മണൽക്കാട്ടിലെ വിജയഗാഥയിൽനിന്ന് താനൂരിന്റെ പോരാട്ടത്തിലേക്ക്: മുഹമ്മദ് സമീർ എന്ന പ്രവാസി കരുത്ത്
    29/03/2026
    തുടർഭരണത്തിനായി തബൂക്കിൽ കൺവെൻഷൻ നടത്തി മാസ്സ് തബൂക്ക്
    29/03/2026
    സൗദിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ധന
    29/03/2026
    അഗ്നിബാധ; യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് ക്രൊയേഷ്യയിലെത്തി
    29/03/2026
    ഒമാനില്‍ പ്രളയത്തില്‍ കെട്ടിടം തകര്‍ന്ന് അധ്യാപകന്‍ മരിച്ചു, മരണസംഖ്യ 10 ആയി
    29/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.