Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ
    • എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
    • സിനിമാക്കഥയെ വെല്ലുന്ന ജീവിതം, അതിപ്രശസ്തിയിൽനിന്ന് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക്-ശജൂൻ അൽ ഹാജിരിയുടെ കഥ
    • ഇസ്രായിലിനെതിരെ ആക്രമണം കനപ്പിച്ച് ഇറാൻ, കൂടുതല്‍ നൂതനമായ മിസൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന്
    • നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/06/2025 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – പ്രവാചക ശ്രേഷ്ഠന്‍ ഇബ്രാഹിം നബിയുടെയും പത്‌നി ഹാജറയുടെയും പുത്രന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗോജ്വല ജീവിതത്തിന്റെ ഓര്‍മകള്‍ അയവിറക്കിയും സഹനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സന്ദേശം ഉയര്‍ത്തിയും സൗദിയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍. സൗദിയിലെങ്ങും പ്രധാന ജുമാമസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു. വിശുദ്ധ ഹറമില്‍ ഹറം ഇമാമും ഖത്തീബുമായ ശൈഖ് ഡോ. മാഹിര്‍ അല്‍മുഅയ്ഖിലിയും മസ്ജിദുന്നബവിയില്‍ പ്രവാചക പള്ളി ഇമാമും ഖത്തീബുമായ ശൈഖ് ഡോ. സ്വലാഹ് അല്‍ബുദൈറും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

    മസ്ജിദുന്നബവിയില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ പങ്കെടുത്തു. റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദിലാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്. ഇവിടെ ഹയര്‍ ജുഡീഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസര്‍ ശൈഖ് അബ്ദുല്ല ആലുശൈഖ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്നലെ പകല്‍ വിശ്വാസികളുടെ വിശ്വമഹാസമ്മേളനമായ അറഫ സംഗമത്തില്‍ പങ്കെടുത്തും രാത്രി മുസ്ദലിഫയില്‍ രാപ്പാര്‍ത്തും ഇന്ന് പുലര്‍ച്ചെയോടെ ജംറയില്‍ കല്ലേറ് കര്‍മം നിര്‍വഹിച്ച് ബലികര്‍മം നിര്‍വഹിച്ചും ശിരസ്സ് മുണ്ഡനം ചെയ്തും അല്ലാതെയും ത്വവാഫുല്‍ ഇഫാദ നിര്‍വഹിക്കാനും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാനും പതിനായിരക്കണക്കിന് ഹാജിമാര്‍ വിശുദ്ധ ഹറമിലെത്തി. ഹറമില്‍ മതാഫിലേക്ക് ഹാജിമാര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിച്ചത്. ഹറമിന്റെ മറ്റു ഭാഗങ്ങളിലും മുറ്റങ്ങളിലും തീര്‍ഥാടകര്‍ക്കു പുറമെ മക്ക നിവാസികളും നമസ്‌കാരത്തില്‍ പങ്കെടുത്തു. ഹറമും പരിസരപ്രദേശങ്ങളും വളരെ നേരത്തെ നിറഞ്ഞുകവിഞ്ഞിരുന്നു. ത്വവാഫുല്‍ഇഫാദ നിര്‍വഹിക്കാനെത്തിയ തീര്‍ഥാടകരുടെ ബാഹുല്യം കാരണം മതാഫ് സൂചികുത്താനിടമില്ലാത്ത വിധം നിറഞ്ഞുകവിഞ്ഞിരുന്നു.

    തനിക്ക് വിലപ്പെട്ടതെന്തും ദൈവീകപ്രീതിക്കായി സമര്‍പ്പിക്കാനുള്ള സന്നദ്ധതയാണ് ബലികര്‍മത്തിലൂടെ വിശ്വാസികള്‍ പ്രകടിപ്പിക്കുന്നത്. ജീവിത പരീക്ഷണത്തില്‍ അത്യുന്നത വിജയം കൈവരിക്കാന്‍ സാധിച്ച ഇബ്രാഹിം നബിയുടെ ഉദാത്തമാതൃക പിന്‍പറ്റുകയാണ് ബലികര്‍മത്തിലൂടെ വിശ്വാസികള്‍ ചെയ്യുന്നത്. ഇബ്രാഹിം നബിയുടെ ജീവിത സന്ദേശമാണ് ഹജും ബലിപെരുന്നാളും വിശ്വാസികളുടെ മനസ്സുകളില്‍ ഉണര്‍ത്തുന്നത്.
    സൗദി ഭരണാധികാരികള്‍ക്ക് ലോക നേതാക്കള്‍ പെരുന്നാള്‍ ആശംസകള്‍ നേരുകയും സല്‍മാന്‍ രാജാവും കിരീടവകാശിയും രാഷ്ട്ര നേതാക്കളെ പെരുന്നാള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഗവര്‍ണര്‍മാരും മന്ത്രിമാരും പണ്ഡിതരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജാവിനും കിരീടാവകാശിക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. പൗരപ്രമുഖര്‍ പ്രവിശ്യാ ഗവര്‍ണര്‍മാരെ സന്ദര്‍ശിച്ച് ബലിപെരുന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചു. ഈദ് നമസ്‌കാരം നിര്‍വഹിക്കാന്‍ സാധിക്കാത്തവരെയും ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരെയും കണക്കിലെടുത്ത് എല്ലാ മസ്ജിദുകളിലും ജുമുഅ നമസ്‌കാരവും നടത്തണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം പ്രത്യേകം നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരു ഹറമുകളിലും ജുമാമസ്ജിദുകളിലുമെല്ലാം ഉച്ചക്ക് ജുമുഅയും നടന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia Saudi News
    Latest News
    ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ
    22/06/2025
    എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
    22/06/2025
    സിനിമാക്കഥയെ വെല്ലുന്ന ജീവിതം, അതിപ്രശസ്തിയിൽനിന്ന് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക്-ശജൂൻ അൽ ഹാജിരിയുടെ കഥ
    21/06/2025
    ഇസ്രായിലിനെതിരെ ആക്രമണം കനപ്പിച്ച് ഇറാൻ, കൂടുതല്‍ നൂതനമായ മിസൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന്
    21/06/2025
    നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version