അബഹ – അസീര് പ്രവിശ്യയില് പെട്ട ഖമീസ് മുശൈത്തിലും ദക്ഷിണ സൗദിയിലും ഡ്രോണ് ആക്രമണങ്ങള് നടത്താന് ഹൂത്തികളുടെ ശ്രമം. ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി രണ്ടു ഡ്രോണുകളും സഖ്യസേന വെടിവെച്ചിട്ടു. ഖമീസ് മുശൈത്ത് നഗരത്തിന് മുകളില് വെച്ച് ഡ്രോണ് തടഞ്ഞ് തകര്ത്തതായി സഖ്യസേനാ വക്താവ് മേജര് ജനറല് തുര്ക്കി അല്മാലികി അറിയിച്ചു. ദക്ഷിണ സൗദിയില് മറ്റൊരു ഡ്രോണും തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേനാ വക്താവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







