വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് സൗദി അറേബ്യയിൽ പ്രവേശിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവാവിനെ തായിഫ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജവാസാത്ത് (പാസ്പോർട്ട് ഡയറക്ടറേറ്റ്) പിടികൂടി. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിച്ച യുവാവിനെതിരെ നിയമനടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
ജിസാൻ: സൗദി അറേബ്യയിലെ ജിസാൻ സബിയയിൽ ജോലി ചെയ്തിരുന്ന താനൂർ പനങ്ങാട്ടൂർ സ്വദേശി വെള്ളയിൽ അലി (46) ഹൃദയാഘാതം മൂലം മരണപ്പെട്ടു.