Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 26
    Breaking:
    • സൗദിയിൽ റോഡപകടം; നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
    • ദുബൈ അന്താരാഷ്ട്ര അറബി ഭാഷ സമ്മേളനം സമാപിച്ചു
    • ജെ.‍ഡി.സി.സി ഖാലിദ് ബിൻ വലീദ് ഏരിയക്ക് പുതിയ നേതൃത്വം
    • റേഡിയോ മലയാളം 98.6 എഫ് എം എട്ടാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി
    • ട്രംപുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ; വെടിനിർത്തൽ കരാർ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    സൗദി മലയാളം ലിറ്റററി ഫെസ്റ്റിനൊരുങ്ങി ദമാം, സക്കറിയയും പെരുമാൾ മുരുകനുമടക്കം നിരവധി പ്രമുഖരെത്തുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/10/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: സൗദി അറേബ്യയുടെ ചരിത്രത്തിൽ ഇതാദ്യമായി മലയാളം ലിറ്റററി ഫെസ്റ്റ്. സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഈ മാസം 30,31 തിയ്യതികളിൽ ദമാമിൽ നടക്കും. പ്രമുഖ മലയാള സാഹിത്യകാരൻ ഡോ. പോൾ സക്കറിയ, തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ, പ്രശസ്ത സാഹിത്യകാരൻമാരായ റഹ്മാൻ കിടങ്ങയം, അഖിൽ പി ധർമജൻ, ആർ. രാജശ്രീ, ഷെമി, സജി മാർക്കോസ്, ജലീലിയോ തുടങ്ങിയ നിരവധി പേർ പങ്കെടുക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇവർക്ക് പുറമെ ജി.സി.സിയിൽനിന്നുള്ള എഴുത്തുകാരായ മുസാഫിർ, ജോസഫ് അതിരുങ്കൽ, സബീന എം സാലി, പി.എ.എം ഹാരിസ്, മൻസൂർ പള്ളൂർ, സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂൽ, സോഫിയ ഷാജഹാൻ, വഹീദ് സമാൻ, അരുവി മോങ്ങം, നിഖില സമീർ, സുബൈദ കോമ്പിൽ, സിമി സീതി, ഖമർ ബാനു, ജേക്കബ് ഉതുപ്, ഷനീബ് അബൂബക്കർ, മുഷാൽ തഞ്ചേരി, അഡ്വ. ആർ ഷഹിന, ലതിക അങ്ങേപാട്ട്, ഷബ്‌ന നജീബ്, സെയ്ദ് ഹമദാനി, ജയ് എൻ.കെ, മാത്തുക്കുട്ടി പള്ളിപ്പാട്, സമദ് റഹ്‌മാൻ കുടലൂർ, ആതിര കൃഷ്ണൻ തുടങ്ങിയ എഴുത്തുകാരും സാഹിത്യപ്രവർത്തകരും പങ്കെടുക്കും. നാടുവിട്ടവരുടെ ഹൃദയാക്ഷരങ്ങൾ എന്ന തലക്കെട്ടിലാണ് രണ്ടു ദിവസത്തെ ലിറ്റററി ഫെസ്റ്റ് നടക്കുന്നത്.

    സൗദി അറേബ്യയിൽ ഇതാദ്യമായാണ് ഒരു മലയാളി സംഘടന സാഹിത്യ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി സൗദിയുടെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സൗദി മലയാളി സമാജം ദമ്മാം ചാപ്റ്ററാണ് ഫെസ്റ്റിന്റെ സംഘാടകർ. മലയാള സാഹിത്യത്തിന് ഏറെ ആരാധകരുള്ള സൗദിയിൽ ഇത്തരത്തിൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത് അഭിമാനകരമാണെന്ന് സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ പറഞ്ഞു.

    സാഹിത്യ സംവാദങ്ങൾ, ശിൽപ്പശാലകൾ, ചിത്രപ്രദർശനം, പുസ്തകപ്രകാശനം, തനതു കലാ പ്രകടനങ്ങൾ, കവിയരങ്ങ് എന്നിവ സാഹിത്യോത്സവത്തിന്റെ ഭാഗമായി അരങ്ങേറും. സൗദി അറേബ്യയുടെ സാഹിത്യ ഭൂപടത്തിൽ ഏറ്റവും തിളക്കമാർന്ന ഒരു നാഴികകല്ലായി മാറുന്ന വിധത്തിൽ ഏറ്റവും ചിട്ടയോടെയും, ജനപങ്കാളിത്തതോടെയുമാവും സാഹിത്യോത്സവം സംഘടിപ്പിക്കുന്നതെന്ന്‌ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു, ഓർഗ: സെക്രട്ടറി ഷനീബ് അബൂബക്കർ ട്രഷറർ ഫെബിന സമാൻ എന്നിവർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dammam SMLF
    Latest News
    സൗദിയിൽ റോഡപകടം; നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
    26/10/2025
    ദുബൈ അന്താരാഷ്ട്ര അറബി ഭാഷ സമ്മേളനം സമാപിച്ചു
    26/10/2025
    ജെ.‍ഡി.സി.സി ഖാലിദ് ബിൻ വലീദ് ഏരിയക്ക് പുതിയ നേതൃത്വം
    26/10/2025
    റേഡിയോ മലയാളം 98.6 എഫ് എം എട്ടാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി
    26/10/2025
    ട്രംപുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ; വെടിനിർത്തൽ കരാർ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു
    26/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.