അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 142 പേരെ ജൂലൈ മാസത്തില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.
സൗദി, യു.എ.ഇ അതിര്‍ത്തിയിലെ ബത്ഹ അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് ശേഖരങ്ങള്‍ കടത്താനുള്ള രണ്ടു ശ്രമങ്ങള്‍ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. രണ്ടു ശ്രമങ്ങളിലുമായി ആകെ 8,17,733 ലഹരി ഗുളികകള്‍ പിടികൂടി.