Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 24
    Breaking:
    • അഞ്ചാംവട്ട ചർച്ചയിൽ പുരോഗതി; ഇറാനും അമേരിക്കയും ചർച്ച തുടരും
    • ഗായകൻ ഡാബ്‌സി അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു
    • ലഖ്‌നൗവില്‍ കിഷന്‍ ഷോ; ബംഗളൂരുവിനെ 42 റണ്‍സിന് തകര്‍ത്ത് ഹൈദരാബാദ്
    • സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം മൂന്നിയൂർ സ്വദേശി മരണപ്പെട്ടു
    • ‘ഇനിയൊരു ക്ലബ്ബിനെ പരിശീലിപ്പിക്കില്ല’, റയലിനോട് വിടപറഞ്ഞ് ആൻചലോട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    വിസ്മയം തീര്‍ത്ത് കേളി കുടുംബവേദി ചിത്രരചനാ മത്സരവും വിന്റര്‍ ഫെസ്റ്റും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/01/2025 Edits Picks Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: കേളി കുടുംബ വേദിയും കേളി കലാസംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയയും സംയുക്തമായി സംഘടിപ്പിച്ച ചിത്ര രചനയും വിന്റര്‍ ഫെസ്റ്റും ശ്രദ്ധേയമായി. അല്‍ഖര്‍ജ് അഫ്ജ ഓഡിറ്റോറിയത്തില്‍ മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ മികച്ച പ്രകടനമാണ് കുട്ടികള്‍ കാഴ്ചവെച്ചതെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. നാല് മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികളുടെ ‘ലിറ്റില്‍ ഡ്രീംമേഴ്‌സ് കളറിംഗ് ‘വിഭാഗത്തില്‍ നിരഞ്ജന്‍ ഒന്നാം സ്ഥാനവും ജസ്‌റ നാദര്‍ദ്ദീന്‍ രണ്ടാം സ്ഥാനവും ഫരാസ് ഫാറൂഖി മുഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏഴുമുതല്‍ പത്ത് വരെയുള്ള ‘യങ് ആര്‍ട്ടിസ്‌റ് കളറിങ് വിഭാഗത്തില്‍ മഹിശ്രീ ഉമ ശങ്കര്‍, റുമൈസ ഉബൈദ്, റിഷാന്‍. കെ.ആര്‍ എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    11 മുതല്‍ 15 വരെയുള്ള ‘റൈസിംങ്ങ് സ്റ്റാര്‍സ് ഡ്രോയിങ് വിഭാഗത്തിലെ കുട്ടികള്‍ ‘പോസിറ്റീവ് എഫ്ക്റ്റ്‌സ് ഓഫ് ടെക്‌നോളജി ഇന്‍ ലൈഫ് എന്ന തല്‍സമയം നല്‍കിയ തീമില്‍ ആണ് ചിത്രം വരച്ചത്. കുട്ടികളുടെ സര്‍ഗാത്മക ഭാവനയില്‍ പശ്ചിമേഷ്യന്‍, യൂറോപ്പ്യന്‍ സംഘര്‍ഷങ്ങള്‍ മുതല്‍ എ ഐ വരെയുള്ള വിവിധ വിഷയങ്ങള്‍ പ്രതിഫലിച്ചു എന്നത് ശ്രദ്ധേയമാണ്. മാധവി കൃഷ്ണ ഒന്നാം സ്ഥാനവും റിത്വിന്‍ റീജേഷ് രണ്ടാം സ്ഥാനവും അനാമികരാജ് മൂന്നാം സ്ഥാനവും നേടി.

    മൂന്ന് വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങളടക്കം വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കി. കുദു മുഖ്യ പ്രയോജ കരായ ഈ പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
    പരിപാടിയുടെ ഭാഗമായി അല്‍ഖര്‍ജ് അല്‍ദോസരി ക്ലിനിക് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന് ഡോക്ടര്‍ റിന്‍സി നാസര്‍ നേതൃത്വം നല്‍കി. രക്ത സമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ജിവിത ശൈലി രോഗങ്ങള്‍, ദന്ത പരിശോധന എന്നിവ സൗജന്യമായി നടത്തി. നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും അവസരം പ്രയോജനപ്പെടുത്തി.

    കേളി അല്‍ഖര്‍ജ് ഏരിയ പ്രസിഡണ്ട് ഷബി അബ്ദുല്‍സലാം അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം ഡോക്ടര്‍ റിന്‍സി നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേളി കുടുംബ വേദി സെക്രട്ടറി സീബാ കൂവോട് ആമുഖ പ്രസംഗം നടത്തി. കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിക്ക് രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, സുരേന്ദ്രന്‍ കൂട്ടായി, ഫിറോഷ് തയ്യില്‍, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡണ്ട് സെബിന്‍ ഇഖ്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തില്‍, കേളി കുടുംബ വേദി പ്രസിഡണ്ട് പ്രിയ വിനോദ്, മുഖ്യ പ്രായോജകരായ കുദു മാര്‍ക്കറ്റിങ് മാനേജര്‍ റസ്സല്‍ ഫ്രാന്‍സിസ്‌കോ, ഓപ്പറേഷന്‍ മാനേജര്‍ ഗിരീഷ്‌കുമാര്‍, അല്‍ഖര്‍ജ് കെഎംസിസി സെക്രട്ടറി ഷബീബ്, ഒഐസിസി പ്രസിഡണ്ട് പോള്‍ പൊറ്റക്കല്‍, ഡബ്ലിയുഎംഎഫ് സെക്രട്ടറി സജു മത്തായി, ഐസിഎഫ് പ്രതിനിധി സാദിഖ് സഖാഫി, നൈറ്റ് റൈഡേഴ്‌സ് പ്രതിനിധി ജാഫര്‍, കേളി കേന്ദ്ര സാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍ ഷാജി റസാഖ്, ഏരിയ സാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍ ജ്യോതിലാല്‍ ശൂരനാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഏരിയ ആക്ടിംഗ് സെക്രട്ടറി ലിപിന്‍ പശുപതി സ്വാഗതവും സംഘാടക സമിതി ചെയര്‍മാന്‍ ഗോപാല്‍ ചെങ്ങന്നൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സമ്മാന ദാന ചടങ്ങില്‍ കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍ വിശദീകരണം നല്‍കി.

    ഒപ്പന, സംഗീത ശില്‍പ്പം, കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, സംഘ നൃത്തം തുടങ്ങീ വ്യത്യസ്തങ്ങളായ നിരവധി പരിപാടികള്‍ കാണികളെ ഹരം പിടിപ്പിച്ചു. കുടുംബവേദി സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സജീന. വി. എസ്, ഗീത ജയരാജ്,ഷിനി നസീര്‍, ജയരാജ്, ജയകുമാര്‍, സീന സെബിന്‍, വിദ്യ.ജി. പി, അംഗങ്ങളായ അന്‍സിയ, നീതു രാകേഷ്, സോവിന, രജിഷ, ഷംഷാദ്, ഹനാന്‍, സമീര്‍, സിംനേഷ്, സതീഷ് വളവില്‍, സുധീഷ്, ഷാരൂഖ് എന്നിവര്‍ നേതൃത്വം നല്‍കി. സമാപനത്തോടനുബന്ധിച്ച് കിത്താബ് മ്യൂസിക്കല്‍ ബാന്‍ഡ് അണിയിച്ചൊരുക്കിയ ഗാനമേളയും അരങ്ങേറി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അഞ്ചാംവട്ട ചർച്ചയിൽ പുരോഗതി; ഇറാനും അമേരിക്കയും ചർച്ച തുടരും
    24/05/2025
    ഗായകൻ ഡാബ്‌സി അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു
    24/05/2025
    ലഖ്‌നൗവില്‍ കിഷന്‍ ഷോ; ബംഗളൂരുവിനെ 42 റണ്‍സിന് തകര്‍ത്ത് ഹൈദരാബാദ്
    23/05/2025
    സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം മൂന്നിയൂർ സ്വദേശി മരണപ്പെട്ടു
    23/05/2025
    ‘ഇനിയൊരു ക്ലബ്ബിനെ പരിശീലിപ്പിക്കില്ല’, റയലിനോട് വിടപറഞ്ഞ് ആൻചലോട്ടി
    23/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.