ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്നും സംഘടിത പ്രവർത്തനങ്ങളിലൂടെ നിരവധി ലക്ഷ്യങ്ങൾ നേടാൻ സ്ത്രീകൾക്ക് സാധിക്കുമെന്നും ഐഎസ്എം സംസ്ഥാന സെക്രട്ടറി യാസിർ അറഫാത്ത് അഭിപ്രായപ്പെട്ടു.
കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ‘അന്നൊരു അബുദാബിക്കാലത്ത്’ എന്ന ചരിത്ര പുസ്തകം പ്രകാശനം ചെയ്തു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുൽ ആബിദീൻ പുസ്തകം പ്രകാശനം ചെയ്തു.