Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 5
    Breaking:
    • റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജേണലിസം ട്രെയിനിങ് പ്രോഗ്രാം പൂർത്തിയായി
    • കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: നാലാം വാരത്തിൽ നാല് മത്സരങ്ങൾ
    • യു.എസുമായുള്ള തർക്കത്തിന് സൈനിക പരിഹാരമില്ല; യുദ്ധത്തിലേക്ക് നീങ്ങിയാൽ കനത്ത തിരിച്ചടിയെന്ന് ഇറാൻ
    • ലെബനീസ് ഗായിക നദ ദന്ദാഷ് വാഹനാപകടത്തിൽ മരിച്ചു
    • ശതകോടീശ്വരൻ മഹ്മൂദ് ഹൈദറിന്റെ പൗരത്വം കുവൈത്ത് റദ്ദാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: നാലാം വാരത്തിൽ നാല് മത്സരങ്ങൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/10/2026 Community Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- കേളി കലാസാംസ്‌കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദുകേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ2 സഫാ മക്കാ കപ്പിന്റെ നാലാം വാരത്തിൽ നാല് മത്സരങ്ങൾ നടന്നു. കെസിഎ ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളും ടെക്‌നോമാക് ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളുമാണ് നടന്നത്. 24 ടീമുകളും ഇതിനകം മത്സരത്തിനിറങ്ങി.
    ആദ്യ മത്സരത്തിൽ എംസിസി26 കേരള സ്‌ട്രൈക്കേഴ്‌സ് റിയാദിനെ 15 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എംസിസി26 നാല് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള സ്‌ട്രൈക്കേഴ്‌സ് റിയാദിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 23 പന്തിൽ 69 റൺസ് നേടിയ റിയാസ് മാൻ ഓഫ് ദ മാച്ചായി.
    രണ്ടാം മത്സരത്തിൽ സ്‌ട്രൈക്കേഴ്‌സ് ഇലവൻ റിയാദ് 25 റൺസിന് ഹെയ്ക്‌സ് സ്‌ക്വാഡിനെ തോൽപ്പിച്ചു. സ്‌ട്രൈക്കേഴ്‌സ് ഇലവൻ റിയാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടിയപ്പോൾ ഹെയ്ക്‌സ് സ്‌ക്വാഡിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 21 പന്തിൽ 40 റൺസ് നേടിയ അഷീഖ് മാൻ ഓഫ് ദ മാച്ചായി.
    മൂന്നാം മത്സരത്തിൽ ഉസ്താദ് ഇലവൻ ഡിഎഫ്‌സി റോക്ക്സ്റ്റാറിനെ 27 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഉസ്താദ് ഇലവൻ നാല് വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഡിഎഫ്‌സി റോക്ക്സ്റ്റാറിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 37 പന്തിൽ 95 റൺസ് നേടിയ ജംഷീർ മാൻ ഓഫ് ദ മാച്ചായി.
    നാലാം മത്സരത്തിൽ സാറ്റ്‌കോം ട്രാവൻകൂർ 14 റൺസിന് ഡെസർട്ട് ഡെമൺസിനെ തോൽപ്പിച്ചു. സാറ്റ്‌കോം ട്രാവൻകൂർ നാല് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടിയപ്പോൾ ഡെസർട്ട് ഡെമൺസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്തു. 36 പന്തിൽ 83 റൺസ് നേടിയ മുഹമ്മദ് ദാനിഷ് മാൻ ഓഫ് ദ മാച്ചായി.
    കെസിഎ1 മത്സരങ്ങളിൽ ഖൈസും ഇസ്മായിൽ കൊടിഞ്ഞിയും, കെസിഎ2 മത്സരങ്ങളിൽ ഷാബി അബ്ദുസലാമും ഷഫീഖ് മഞ്ചേരിയും, ടെക്‌നോമാക്1 മത്സരങ്ങളിൽ മുഹമ്മദ് മൻസൂറും ഉനൈസ് ഖാനും, ടെക്‌നോമാക്2 മത്സരത്തിൽ മൻസൂറും റഫീഖും അമ്പയർമാരായി.
    മാൻ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങൾ ഗോപാൽ ചെങ്ങന്നൂർ, ഷാജി മൊയ്തീൻ, സുനിൽ ഉദിനൂക്കാരൻ, രാകേഷ് മലപ്പട്ടം എന്നിവർ വിതരണം ചെയ്തു.
    കുദു പ്രസന്റ്‌സ് സഫാ മക്കാ വിന്നർ ട്രോഫിക്കും മാർക് ആൻഡ് സേവ് റണ്ണർ അപ്പ് ട്രോഫിക്കുമായാണ് മൂന്ന് മാസം നീളുന്ന ടൂർണമെന്റ്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളിലായി നടക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിനുശേഷം പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളും അരങ്ങേറും. സെമി ഫൈനലും ഫൈനലും ഡിസംബറിലാണ് നടക്കുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cricket keli kala samskarika vedhi
    Latest News
    റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജേണലിസം ട്രെയിനിങ് പ്രോഗ്രാം പൂർത്തിയായി
    04/10/2026
    കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: നാലാം വാരത്തിൽ നാല് മത്സരങ്ങൾ
    04/10/2026
    യു.എസുമായുള്ള തർക്കത്തിന് സൈനിക പരിഹാരമില്ല; യുദ്ധത്തിലേക്ക് നീങ്ങിയാൽ കനത്ത തിരിച്ചടിയെന്ന് ഇറാൻ
    04/10/2026
    ലെബനീസ് ഗായിക നദ ദന്ദാഷ് വാഹനാപകടത്തിൽ മരിച്ചു
    04/10/2026
    ശതകോടീശ്വരൻ മഹ്മൂദ് ഹൈദറിന്റെ പൗരത്വം കുവൈത്ത് റദ്ദാക്കി
    04/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.