ഇറാന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതിനും അതിനോട് സഹതാപം പ്രകടിപ്പിച്ചതിനും സൈനിക കേന്ദ്രങ്ങള്‍ ചിത്രീകരിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനും നാല് പേരെ ആന്റി-കറപ്ഷന്‍, ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റിനു കീഴിലെ സൈബര്‍ ക്രൈം ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്ത് സായുധ സേനയെ പരിഹസിക്കുകയും ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്ന പ്രസ്താവനകളും ദൃശ്യങ്ങളും അടങ്ങിയ വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനും ദേശീയ കടമ നിര്‍വഹിക്കുന്നതില്‍ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശ്രമങ്ങളെ കുറച്ചുകാണിക്കാന്‍ ശ്രമിച്ചതിനും കുവൈത്ത് ആഭ്യന്തര മന്ത്രാലയം രണ്ട് പേരെ അറസ്റ്റ് ചെയ്തു




