ജിദ്ദ: ജിദ്ദയിലെ പ്രമുഖ ജില്ലാ കൂട്ടായ്മയായ തിരുവനന്തപുരം സ്വദേശി സംഗമം (TSS) പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷ പരിപാടിയിലാണ് പുതിയ ഭരണസമിതി പ്രഖ്യാപനം നടന്നത്.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: ഷബീർ സുബൈറുദ്ദീൻ, ജനറൽ സെക്രട്ടറി: മൻസൂർ അബ്ദുൾ കലാം. ട്രഷറർ: ഫൈനസ് വെഞ്ഞാറമൂട്. വൈസ് പ്രസിഡന്റുമാർ: നജീബ് വെഞ്ഞാറമൂട്, കൃഷ്ണമൂർത്തി.
ജോയിന്റ് സെക്രട്ടറിമാർ: റാം കുമാർ, സക്കറിയ. ചാരിറ്റി കൺവീനർ: മുഹമ്മദ് ബിജു. സാംസ്കാരിക കൺവീനർ: ഹരീഷ് കൃഷ്ണൻ
സംഘടനയുടെ സാമൂഹിക, കാരുണ്യ, സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പുതിയ നേതൃത്വം മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരം ജില്ലക്കാരായ ജിദ്ദ പ്രവാസികളുടെ കൂട്ടായ്മ കൂടുതൽ സജീവമാക്കുമെന്നും അംഗങ്ങളുടെ ക്ഷേമത്തിനും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഏകോപിതമായി നേതൃത്വം നൽകുമെന്നും അവർ വ്യക്തമാക്കി.







