സലാല: മലയാളി ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍, ചാവക്കാട് ഒരുമനയൂര്‍ മാടിലെ കറുപ്പന്‍വീട്ടില്‍ മുഹമ്മദ് ഹനീഫ (55)യാണ് മരിച്ചത്. ഇന്ന് രാവിലെ ജോലി സ്ഥലത്ത് നിന്ന് അസ്വസ്ഥതയുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: ആരിഫ. ഒരു മകനും മകളുമുണ്ട്. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. സുല്ത്താന്ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്കുന്ന കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു.
Thursday, October 1
Breaking:
- ജിദ്ദ കെ.എം.സി.സി ‘കാരുണ്യ ഹസ്തം’ സുരക്ഷാ പദ്ധതി ക്യാമ്പയിൻ ഒക്ടോബർ 15-ന് ആരംഭിക്കും
- ആർത്തവവിരാമ കാലത്തെ മെറ്റാബോളിക് മാറ്റങ്ങളും പരിഹാരങ്ങളും
- ഫ്ലൈ ദുബായ് സംഭവം: വിമാനം തകർക്കാൻ ഭീകരാക്രമണ ശ്രമമെന്ന് ഇസ്രായേൽ
- തിരുവനന്തപുരം നഗരത്തിൽ യൂത്ത് കോൺഗ്രസ് – കെഎസ്യു – എസ്എഫ്ഐ സംഘർഷം: യുദ്ധക്കളമായി തെരുവ്, കണ്ണീർവാതകം പ്രയോഗിച്ചു
- ഫ്ലൈ ദുബായ് വിമാന സർവീസുകൾ നിർത്തിവെക്കാൻ ഉത്തരവിട്ട് നെതന്യാഹു
