Browsing: Death

ഇസ്രായേലിൻറെ ഒരു എഫ്-16 മിസൈൽ തന്റെ പിതാവിന്റെ മുറി ലക്ഷ്യമിട്ടാണ് എത്തിയത്. തന്റെ പിതാവ് രക്തസാക്ഷിയാണ് എന്നാണ് മകൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.

മെഡിക്കല്‍കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവം നമ്മുടെ സംവിധാനങ്ങളുടെയും അധികൃതരുടെയും അനാസ്ഥയിലേക്കും അലസതയിലേയ്ക്കുമാണ് വിരൽചൂണ്ടുന്നതെന്ന വിമർശനം ശക്തമാകുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്.

ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്

ദോഹ: വടകര ഗവ: ഹോസ്പിറ്റലിന് അടുത്ത് ചാത്തോത്ത് മീത്തല്‍ വീട്ടില്‍ പൂവത്തിക്കണ്ടി ജാഫര്‍ (71) ഹമദ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടു. പിതാവ്: കെ.പി അബ്ദുറഹ്‌മാന്‍.
മാതാവ്: ആയിഷുമ്മ. ഭാര്യ: പോളക്കുന്നില്‍ സുബൈദ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് മഗ്രിബ് നമസ്‌കാരത്തിന് ശേഷം അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ കബറടക്കം നടക്കുമെന്ന് അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

മലപ്പുറം: പട്ടര്‍ക്കടവ് സ്വദേശി ഉസ്മാന്‍ കൊണാതൊടി ഹൃദയസ്തഭനം മൂലം മക്കയിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. പിതാവ്: കുഞാലന്‍കുട്ടി. ഭാര്യ: സാഹിറ. രണ്ട് മക്കളുണ്ട്.

പുത്തുത്തെരുവ് കാവുംതറ സ്വദേശി പരേതനായ അബ്ദുൽസലാമിന്റെ മകൻ ഷമീർ (38) സൗദിയിലെ റിയാദിൽ നിര്യാതനായി. ഭാര്യ: അൻസില. മക്കൾ: മുഹമ്മദ് ഫർഹാൻ, ഫയ്ഹ, മുഹമ്മദ് ഫവ്‌സാൻ. ഖബറടക്കം സൗദിയിൽ തന്നെ നടത്തപ്പെടും.

മൂന്നു മാസം മുമ്പ് റിയാദില്‍ പുതിയ വിസയില്‍ ജോലിക്കെത്തിയ എടക്കര സ്വദേശി നിര്യാതനായി. മലപ്പുറം ജില്ലയിലെ എടക്കര മില്ലുംപടി സ്വദേശി ജംഷീല്‍ തെക്കുംപാടം (42) ആണ് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായത്. സിദ്ദീഖ്- സൈനബ ദമ്പതിളുടെ മകനാണ്. സന്‍സീറയാണ് ഭാര്യ. റിദ പര്‍വീന്‍, ഫാത്തിമ ഷെസ, ആയിശ സിയ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ ലൈക്ക് കിട്ടുന്നതിനായി മികച്ച നിലവാരമുള്ള റീൽ ഉണ്ടാക്കാന്‍ വേണ്ടി ഐഫോണ്‍ മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ രണ്ടുപേരും സമ്മതിച്ചതായി പോലീസ് അറിയിച്ചു