മക്ക: മക്കയിൽ ജോർദാൻ യുവതി തട്ടിക്കൊണ്ടുപോകലിന് ഇരയായെന്ന നിലക്ക് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപോർട്ടുകൾ വാസ്തവവിരുദ്ധമാണെന്ന് മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.
യുവതിയെ പൂർണ ആരോഗ്യത്തോടെ മദീനയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ നിയമാനുസൃത നടപടികൾ പൂർത്തിയാക്കി വരികയാണെന്നും മക്ക പ്രവിശ്യ പോലീസ് പറഞ്ഞു.
