മലപ്പുറം- വെട്ടത്തൂരിൽ കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. ഏഴുതല പട്ടിക്കാടൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. തീറ്റ ഇറക്കുന്നതിനിടയിൽ സമീപത്തുണ്ടായിരുന്ന കമ്പിയിൽ നിന്ന് ഇവർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിലെ കമ്പിയിൽ നിന്നാകാം ഷോക്കേറ്റതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പോലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







