Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 26
    Breaking:
    • റേഡിയോ മലയാളം 98.6 എഫ് എം എട്ടാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി
    • ട്രംപുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ; വെടിനിർത്തൽ കരാർ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു
    • ഖത്തർ ഇന്ത്യൻ സ്കൂൾ കലോത്സവം ‘കലാഞ്ജലി 2025’ ഇന്ന് തുടക്കം
    • ശുചീകരകണ തൊഴിലാളിയുടെ മരണം; ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച ബഹ്റൈൻ സ്വദേശിനിക്ക് തടവ്
    • ജയിലില്‍ വെച്ച് പക്ഷാഘാതം; ആന്ധ്ര സ്വദേശിയെ നാട്ടിലെത്തിച്ചു, കൈത്താങ്ങായി മലയാളി നഴ്‌സും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍

    ഗള്‍ഫ് രാജ്യങ്ങളില്‍ 1.9 കോടിയിലേറെ പ്രവാസി തൊഴിലാളികളാണ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/09/2025 Gulf Bahrain Kuwait Oman Pravasam Qatar Saudi Arabia UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കുവൈത്തില്‍ നടന്ന ജി.സി.സി തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിമാരുടെ 11-ാമത് യോഗത്തിന്റെ ഉദ്ഘാടന വേളയില്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി 1.9 കോടിയിലേറെ പ്രവാസി തൊഴിലാളികളുള്ളതായി വെളിപ്പെടുത്തല്‍. ഗള്‍ഫ് രാജ്യങ്ങളിലെ ആകെ തൊഴിലാളികള്‍ 2.46 കോടിയിലേറെയാണ്. ഇതില്‍ 78 ശതമാനവും പ്രവാസികളാണെന്ന് കുവൈത്തില്‍ നടന്ന ജി.സി.സി തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിമാരുടെ 11-ാമത് യോഗത്തിന്റെ ഉദ്ഘാടന വേളയില്‍ സംസാരിച്ച ജി.സി.സി സാമ്പത്തിക വികസനകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഖാലിദ് അല്‍സുനൈദി പറഞ്ഞു.

    തൊഴില്‍ നയം സുസ്ഥിര വളര്‍ച്ചയുടെ മൂലക്കല്ലാണ്. തൊഴില്‍ നിയന്ത്രണങ്ങള്‍ ഏകീകരിക്കുക, തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക, പ്രാദേശിക, ആഗോള തലങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളുടെ മത്സരശേഷി ശക്തിപ്പെടുത്തുക എന്നിവയായിരുന്നു യോഗത്തിന്റെ ലക്ഷ്യം.
    സ്വദേശികളെ നിയമിക്കുന്നതിനും വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്നതിനും ഇടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ജി.സി.സി സര്‍ക്കാരുകളോട് ഖാലിദ് അല്‍സുനൈദി ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആഗോള സാമ്പത്തിക മാറ്റങ്ങള്‍ തുടര്‍ച്ചയായ സഹകരണം ആവശ്യപ്പെടുന്നു. ഡിജിറ്റല്‍ പരിവര്‍ത്തനം തൊഴില്‍ വിപണിയില്‍ സമ്മര്‍ദങ്ങള്‍ ചെലുത്തുന്നു. നാലാം വ്യാവസായിക വിപ്ലവം കാരണം 20 വര്‍ഷത്തിനുള്ളില്‍ പരമ്പരാഗത ജോലികളില്‍ പകുതിയോളം തടസ്സപ്പെടുമെന്ന് പഠനങ്ങള്‍ പ്രവചിക്കുന്നു. ഗള്‍ഫ് സമ്പദ്വ്യവസ്ഥകള്‍ തൊഴില്‍ ശക്തി പരിശീലനം ത്വരിതപ്പെടുത്തുകയും പ്രതിരോധശേഷി ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ സംവിധാനങ്ങള്‍ പൊരുത്തപ്പെടുത്തുകയും ചെയ്യണമെന്ന് ഖാലിദ് അല്‍സുനൈദി ആവശ്യപ്പെട്ടു.

    സംയുക്ത തൊഴില്‍ തന്ത്രങ്ങള്‍ നടപ്പാക്കാനും പങ്കിട്ട വെല്ലുവിളികള്‍ നേരിടാനുമുള്ള ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പ്രതിബദ്ധത കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മര്‍സൂഖ് അല്‍ഉതൈബി ആവര്‍ത്തിച്ചു. സ്വകാര്യ മേഖലയിലെ തൊഴില്‍, സ്വദേശിവല്‍ക്കരണം, സാമൂഹിക സുരക്ഷ, തൊഴില്‍ വികസനം, തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്നിവക്കുള്ള പ്രോഗ്രാമുകള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മര്‍സൂഖ് അല്‍ഉതൈബി പറഞ്ഞു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain expat workers Expatriates Expats Gulf Gulf Countries Kuwait Oman Pravasi qatar soudi arabia UAE
    Latest News
    റേഡിയോ മലയാളം 98.6 എഫ് എം എട്ടാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി
    26/10/2025
    ട്രംപുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ; വെടിനിർത്തൽ കരാർ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു
    26/10/2025
    ഖത്തർ ഇന്ത്യൻ സ്കൂൾ കലോത്സവം ‘കലാഞ്ജലി 2025’ ഇന്ന് തുടക്കം
    26/10/2025
    ശുചീകരകണ തൊഴിലാളിയുടെ മരണം; ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച ബഹ്റൈൻ സ്വദേശിനിക്ക് തടവ്
    26/10/2025
    ജയിലില്‍ വെച്ച് പക്ഷാഘാതം; ആന്ധ്ര സ്വദേശിയെ നാട്ടിലെത്തിച്ചു, കൈത്താങ്ങായി മലയാളി നഴ്‌സും
    26/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.