മാഡ്രിഡ്: ദിവസങ്ങൾ നീണ്ടുനിന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കും നാടകീയമായ ചർച്ചകൾക്കും വ്യക്തത വരുത്തി അർജന്റീന സൂപ്പർ താരം ജൂലിയൻ അൽവാരസ് അത്ലറ്റികോ മാഡ്രിഡിൽ തുടരുമെന്ന് സ്ഥിരീകരിച്ചു. യൂറോപ്യൻ ക്ലബ്ബുകളായ ആഴ്സണലും ബാഴ്സലോണയും അൽവാരസിനെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ശ്രമിച്ചെങ്കിലും താരം അത്ലറ്റികോയിൽ തന്നെ തുടരുമെന്ന് മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു.
ബാഴ്സലോണയിലേക്ക് ചേക്കേറാൻ അൽവാരസിന് വ്യക്തിപരമായി താൽപര്യമുണ്ടായിരുന്നു. ബാഴ്സലോണ വൻ തുക വാഗ്ദാനം ചെയ്തെങ്കിലും തങ്ങളുടെ പ്രധാന എതിരാളികൾക്ക് താരത്തെ വിട്ടുകൊടുക്കില്ലെന്ന ശക്തമായ നിലപാടിലായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ്.
Wednesday, September 2
Breaking:
- ജൂലിയൻ അൽവാരസ് അത്ലറ്റികോ മാഡ്രിഡിൽ തുടരും
- എ.പി പറഞ്ഞതിൽ ഒരു തെറ്റുമില്ല, സ്ത്രീകൾക്ക് നിയന്ത്രണം വേണമെന്നാണ് നിർദ്ദേശിച്ചത്- ടി.കെ ഹംസ
- ഹോർമുസ് കടലിടുക്കിൽ രണ്ട് നാവികർ കൊല്ലപ്പെട്ടതായി സൗദി; ആക്രമണം തുടരുന്നു
- കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട: കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടിയുടെ സ്വര്‍ണം പിടികൂടി
- ഇറാനിലുടനീളം ശക്തമായ അമേരിക്കൻ ആക്രമണങ്ങള്‍, ജോര്‍ദാനിലും കുവൈത്തിലും ബഹ്റൈനിലും ആക്രമണങ്ങള്‍ നടത്തി ഇറാന്റെ തിരിച്ചടി
