Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 2
    Breaking:
    • ഇറാനിലുടനീളം ശക്തമായ അമേരിക്കൻ ആക്രമണങ്ങള്‍, ജോര്‍ദാനിലും കുവൈത്തിലും ബഹ്‌റൈനിലും ആക്രമണങ്ങള്‍ നടത്തി ഇറാന്റെ തിരിച്ചടി
    • കാന്തപുരം നടത്തിയ പ്രസ്താവന പുരോഗമന വിരുദ്ധം, ഒരു നിലക്കും യോജിക്കില്ലെന്ന് മുഖ്യമന്ത്രി സതീശൻ
    • സൗദി പ്രീമിയം ഇഖാമ: ആശ്രിതരുടെ സ്‌പോൺസർഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ കഴിയില്ലെന്ന് ‘ഖിവ’
    • വീഡിയോയിലൂടെ വനിതകളെ അപമാനിച്ചു, റിയാദിൽ പ്രവാസി അറസ്റ്റില്‍
    • സൗദിയും ഒമാനും പരസ്പര സഹകരണം മെച്ചപ്പെടുത്തും, മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്ത് സൗദി-ഒമാന്‍ ഉച്ചകോടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനിലുടനീളം ശക്തമായ അമേരിക്കൻ ആക്രമണങ്ങള്‍, ജോര്‍ദാനിലും കുവൈത്തിലും ബഹ്‌റൈനിലും ആക്രമണങ്ങള്‍ നടത്തി ഇറാന്റെ തിരിച്ചടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/09/2026 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇറാനിലെങ്ങും അമേരിക്ക നടത്തിയ ശക്തമായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി കുവൈത്തിലും ബഹ്‌റൈനിലും ജോര്‍ദാനിലും യു.എസ് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇറാനില്‍ നിന്ന് വിക്ഷേപിച്ച 10 ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞ് നശിപ്പിച്ചതായും മറ്റ് മൂന്ന് മിസൈലുകള്‍ വിജന പ്രദേശങ്ങളില്‍ പതിച്ചതായും ജോര്‍ദാന്‍ അറിയിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

    ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ തങ്ങളുടെ വ്യോമ പ്രതിരോധ സേന തടഞ്ഞതായി കുവൈത്ത് സൈന്യം അറിയിച്ചു. കുവൈത്തിലുടനീളം കേട്ട സ്‌ഫോടനങ്ങള്‍ ഈ ഇടപെടലുകളുടെ ഫലമാണെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് മുകളില്‍ വെച്ച് ഇറാന്‍ ഡ്രോണുകള്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞ് നശിപ്പിച്ചതായി ബഹ്റൈനും പറഞ്ഞു.


    യു.എസ് ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ജോര്‍ദാനിലെ യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടതായി ഇറാന്‍ അറിയിച്ചു. ജോര്‍ദാനിലെ യു.എസ് താവളങ്ങള്‍ ഇറാന്‍ നേരത്തെയും ആക്രമിച്ചിട്ടുണ്ട്. ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ യു.എസ് വീണ്ടും ആക്രമിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തൊട്ടുപിന്നാലെ, മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് മേഖലയിലുടനീളമുള്ള യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് പ്രതികാര ആക്രമണം നടത്തിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

    ഇറാന്‍ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഇന്ന് പുലര്‍ച്ചെ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, റഡാറുകള്‍, നാവിക സൗകര്യങ്ങള്‍, മൈന്‍ സ്ഥാപിക്കല്‍ ശേഷികള്‍, ആശയവിനിമയ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള റെവല്യൂഷണറി ഗാര്‍ഡ് കേന്ദ്രങ്ങളെയാണ് ഓപ്പറേഷന്‍ ലക്ഷ്യമിട്ടതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വെളിപ്പെടുത്തി. ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണ പരമ്പര തങ്ങളുടെ സേന വിജയകരമായി പൂര്‍ത്തിയാക്കി സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.


    വാണിജ്യ കപ്പലുകളെയും യു.എസ് സേനകളെയും ലക്ഷ്യം വെക്കാന്‍ ശ്രമിച്ചതിന് ശേഷമാണ് റെവല്യൂഷണറി ഗാര്‍ഡിതിരായ ഞങ്ങളുടെ ആക്രമണങ്ങള്‍ ഉണ്ടായത്. ഹോര്‍മുസ് കടലിടുക്കിലെ സമീപകാല സംഭവവികാസങ്ങളുമായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഈ ഓപ്പറേഷനെ ബന്ധപ്പെടുത്തി. റെവല്യൂഷണറി ഗാര്‍ഡ് ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതിനൊപ്പം യു.എസ് സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിടാനുള്ള ശ്രമങ്ങളെയും തുടര്‍ന്നാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവിച്ചു.

    മുന്‍ ആക്രമണങ്ങളില്‍ തകര്‍ന്നതിനു ശേഷം ഇറാന്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ച സംവിധാനങ്ങള്‍ ഉള്‍പ്പെടെ, നിരവധി ഇറാന്‍ റഡാറുകള്‍ യു.എസ് സൈന്യം നശിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.


    ബന്ദര്‍ അബ്ബാസ്, ഖെഷം, ചബഹാര്‍, അസലുയെ, ലെംഗെ തുറമുഖം എന്നിവയുള്‍പ്പെടെ തെക്കന്‍ ഇറാന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഏതാനും പവര്‍ ഗ്രിഡുകള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഹോര്‍മോസ്ഗാന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഇറാനില്‍ യു.എസ് വ്യോമാക്രമണത്തില്‍ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്ന ഒരു കുട്ടി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെടുകയും 50 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ റെഡ് ക്രസന്റ് അറിയിച്ചു.
    ഏറ്റുമുട്ടലിന്റെ തുടര്‍ച്ചക്കുള്ള അമേരിക്കയുടെ സുസജ്ജത വ്യക്തമാക്കി, മിഡില്‍ ഈസ്റ്റിലുടനീളം 50,000 ലേറെ യു.എസ് സൈനികരെ നിലവില്‍ വിന്യസിച്ചിട്ടുണ്ടെന്നും യുഎസ് സേന അതീവ ജാഗ്രതയിലാണെന്നും യുഎസ് പ്രസിഡന്റ് ഉത്തരവിട്ട പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തയ്യാറാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran US
    Latest News
    ഇറാനിലുടനീളം ശക്തമായ അമേരിക്കൻ ആക്രമണങ്ങള്‍, ജോര്‍ദാനിലും കുവൈത്തിലും ബഹ്‌റൈനിലും ആക്രമണങ്ങള്‍ നടത്തി ഇറാന്റെ തിരിച്ചടി
    02/09/2026
    കാന്തപുരം നടത്തിയ പ്രസ്താവന പുരോഗമന വിരുദ്ധം, ഒരു നിലക്കും യോജിക്കില്ലെന്ന് മുഖ്യമന്ത്രി സതീശൻ
    02/09/2026
    സൗദി പ്രീമിയം ഇഖാമ: ആശ്രിതരുടെ സ്‌പോൺസർഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ കഴിയില്ലെന്ന് ‘ഖിവ’
    02/09/2026
    വീഡിയോയിലൂടെ വനിതകളെ അപമാനിച്ചു, റിയാദിൽ പ്രവാസി അറസ്റ്റില്‍
    02/09/2026
    സൗദിയും ഒമാനും പരസ്പര സഹകരണം മെച്ചപ്പെടുത്തും, മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്ത് സൗദി-ഒമാന്‍ ഉച്ചകോടി
    02/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.