വാഷിങ്ടൺ– നിലവിലെ സാഹചര്യത്തിൽ അടിയന്തിരമായി ചര്‍ച്ചയിലേക്ക് മടങ്ങാൻ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അമേരിക്കയോടും ഇറാനോടും ആവശ്യപ്പെട്ടു. പരമാവധി സംയമനം പാലിച്ച് ചര്‍ച്ചയിലേക്ക് മടങ്ങാനാണ് ഗുട്ടെറസ് ആവശ്യപ്പെട്ടത്. വലിയ തോതിലുള്ള പോരാട്ടത്തിലേക്കുള്ള തിരിച്ചുവരവ് മേഖലയിലെ ജനങ്ങള്‍ക്കും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ആഗോള സമ്പദ്വ്യവസ്ഥക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. ഗള്‍ഫില്‍ സൈനിക ഏറ്റുമുട്ടലുകള്‍ ഗണ്യമായി വര്‍ധിക്കുന്നതിലും പുനരാരംഭിക്കുന്നതിലും ഗുട്ടെറസ് വളരെയധികം ആശങ്കാകുലനാണെന്ന് യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാരിക് പറഞ്ഞു.
Wednesday, September 9
Breaking:
- പുരാതന അറബിക് ലിപിയിൽ വിസ്മയം തീർത്ത് മലയാളി പ്രവാസി; മുസ്തഫ യൂസഫിന്റെ സൃഷ്ടി വീണ്ടും സൗദിയിലെ മ്യൂസിയത്തിലേക്ക്
- ബാലൺ ഡി ഓർ- 2026; മെസ്സിയും ലാമിൻ യമാലും പട്ടികയിൽ
- ദൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
- ആഗോള ഊർജ്ജ വിപണിയിലെ സ്ഥിരത:സൗദി- റഷ്യ സഹകരണം നിർണായകമെന്ന് സൗദി വിദേശകാര്യ മന്ത്രി
- അനധികൃത കുടിയേറ്റം; ഇസ്രയേലിനെതിരെ വ്യാപാര ഉപരോധവുമായി ബ്രിട്ടൻ
