മക്ക – ഇത്തവണത്തെ ഹജിന് അറഫ സംഗമത്തിനിടെ ഖുതുബ നിര്‍വഹിക്കാന്‍ മസ്ജിദുന്നബവി ഇമാമും ഖതീബുമായ ശൈഖ് അലി അല്‍ഹുദൈഫിയെ ചുമതലപ്പെടുത്തിയതായി ഹറം മതകാര്യ വകുപ്പ് അറിയിച്ചു. ലോക മുസ്ലിംകളുടെ പരിച്ഛേദമായി ദുല്‍ഹജ് ഒമ്പതിന് അറഫ മൈതാനിയില്‍ സമ്മേളിക്കുന്ന ദശലക്ഷണക്കിന് ഹാജിമാരെയും മുസ്ലിം ലോകത്തെയും അഭിസംബോധന ചെയ്ത് നമിറ മസ്ജിദില്‍ നടത്തുന്ന അറഫ പ്രസംഗത്തിന് ഏറെ പ്രാധാന്യമുണ്ട്. ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് അറഫ സംഗമം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



