മക്ക- ബലാത്സംഗം, കൊലപാതകം, പിടിച്ചുപറി കേസുകളിൽ പ്രതിയായ സൗദി യുവാവിന് മക്ക പ്രവിശ്യയിൽ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭന്തര മന്ത്രാലയം അറിയിച്ചു. മൂന്ന് സ്ത്രീകളെ വ്യത്യസ്ത സമയങ്ങളിലായി വശീകരിച്ച്, ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയും കൂട്ടത്തിൽ ഒരാളെ ബലാത്സംഗം ചെയ്യുകയും മറ്റൊരാളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത മുഹമ്മദ് ബിൻ അക്റം ബിൻ മുഹമ്മദ് ബാദ്കോക്കിനാണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







