ജിദ്ദ- മലപ്പുറം ജില്ലയെയും ജില്ലയിലെ ജനങ്ങളെയും അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ മുൻ എം എൽ എയും സി പി ഐ എം നേതാവുമായ നന്ദകുമാറിന്റെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്ന് ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ സംഭാവനകൾ നൽകിയ ജില്ലയാണ് മലപ്പുറം. മത സൗഹാർദ്ദത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന മലപ്പുറത്തുകാരെ അപമാനിക്കുന്നത് കേരളത്തിന്റെ മതേതര മനസ്സിനെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഒരു ജില്ലയെ മുഴുവൻ താറടിച്ച് കാണിക്കുന്നത് ഒരു മുൻ ജനപ്രതിനിധിക്ക് ഭൂഷണമല്ല. പ്രസ്താവന ഉടൻ പിൻവലിച്ച് മലപ്പുറം ജനതയോട് പരസ്യമായി മാപ്പ് പറയാൻ അദ്ദേഹം തയ്യാറാകണമെന്ന് കെ എം സി സി ആവശ്യപ്പെട്ടു.
മലപ്പുറത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാൻ പ്രവാസ ലോകത്തും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികളായ പ്രസിഡന്റ് സി എം ഇസ്മയിൽ മുണ്ടുപറമ്പ് ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ കോട്ടക്കൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







