മസ്‌കത്ത് – ഒമാനിലെ സലാല തുറമുഖത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ധന ടാങ്കുകളില്‍ തീ പടര്‍ന്നുപിടിച്ചു. ഇന്ന് ഒമാന്‍ ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തുവിട്ട നിരവധി ഡ്രോണുകള്‍ വെടിവെച്ചിട്ടതായി സുരക്ഷാ വൃത്തങ്ങള്‍ ഒമാന്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. മറ്റേതാനും ഡ്രോണുകള്‍ സലാല തുറമുഖത്തെ ഇന്ധന ടാങ്കുകള്‍ ആക്രമിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് തുറമുഖത്ത് വന്‍ അഗ്നിബാധയുണ്ടായി. ഒമാനെതിരായ ആക്രമണങ്ങള്‍ നിരീക്ഷിക്കാനും പ്രതിരോധിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഒമാന്‍ സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



