റിയാദ്- മലപ്പുറം പുല്ലാര സ്വദേശി വടക്കേകണ്ടി വീട്ടില്‍ യൂസുഫ് അലി (53) റിയാദില്‍ നിര്യാതനായി. 25 വര്‍ഷത്തിലധികമായി പ്രവാസിയായ ഇദ്ദേഹം പലചരക്ക് സാധനങ്ങളുടെ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഒരു മാസം മുമ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് റിയാദിലെ കിങ് സൗദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് അന്ത്യം.
പിതാവ്: മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: സുലൈഖ. മക്കള്‍: ലുബാബത്ത്, ലുജാനത്ത്, നവാസ്, നിയാസ് (റിയാദ്). മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി മക്കളായ നിയാസ്, നവാസ് എന്നിവരോടൊപ്പം റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് പുല്ലൂര്‍, ജുനൈദ് ഓമച്ചപ്പുഴ, നസീര്‍ കണ്ണീരി എന്നിവര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



