Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 17
    Breaking:
    • സൗദി കോടീശ്വരന്റെ അനന്തരാവകാശ കേസില്‍ ഈജിപ്ഷ്യന്‍ ഭാര്യക്ക് 15 കോടിയിലേറെ റിയാല്‍
    • റമദാനില്‍ ജവാസാത്ത് ഓഫീസുകളുടെ പ്രവൃത്തി സമയം അറിയാം; പ്രധാന കേന്ദ്രങ്ങളിൽ രാത്രിയിലും സേവനം ലഭ്യമാകും
    • അന്നസര്‍ ക്ലബ്ബിലെ ബ്രസീലിയന്‍ താരം കാത്‌ലീന്‍ സൂസ ഇസ്‌ലാം സ്വീകരിച്ചു
    • റമദാനിലെ റിയാദ് മെട്രോ പ്രവര്‍ത്തന സമയം
    • നജ്‌റാനില്‍ വേശ്യാവൃത്തി:11 അംഗ സംഘം അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അന്നസര്‍ ക്ലബ്ബിലെ ബ്രസീലിയന്‍ താരം കാത്‌ലീന്‍ സൂസ ഇസ്‌ലാം സ്വീകരിച്ചു

    ഇസ്‌ലാം മതം സ്വീകരിച്ചതായും വിശുദ്ധ റമദാന്‍ മാസം ആചരിക്കാന്‍ തയാറെടുക്കുന്നതായും നിലവില്‍ സൗദി അറേബ്യയിലെ അന്നസര്‍ എഫ്.സിയില്‍ കളിക്കുന്ന, മുമ്പ് സ്പെയിനിലെ റയല്‍ മാഡ്രിഡില്‍ അംഗമായിരുന്ന കാത്ലീന്‍ സൂസ അറിയിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/02/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – ലോക ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനൊ റൊണാള്‍ഡോ ബൂട്ടണിയുന്ന മുന്‍നിര സൗദി ഫുട്‌ബോള്‍ ക്ലബ്ബ് ആയ അന്നസറിലെ ബ്രസീലിയന്‍ വനിതാ ഫുട്‌ബോള്‍ താരം കാത്ലീന്‍ സൂസ ഇസ്‌ലാം സ്വീകരിച്ചു. ഇസ്‌ലാം മതം സ്വീകരിച്ചതായും വിശുദ്ധ റമദാന്‍ മാസം ആചരിക്കാന്‍ തയാറെടുക്കുന്നതായും നിലവില്‍ സൗദി അറേബ്യയിലെ അന്നസര്‍ എഫ്.സിയില്‍ കളിക്കുന്ന, മുമ്പ് സ്പെയിനിലെ റയല്‍ മാഡ്രിഡില്‍ അംഗമായിരുന്ന കാത്ലീന്‍ സൂസ അറിയിച്ചു. ചെറിയ ചുവടുവെപ്പുകള്‍, ഞാന്‍ ശരിയായ പാത കണ്ടെത്തി, ഞാന്‍ മാറ്റം തേടുന്നു എന്ന അടിക്കുറിപ്പോടെ മക്കയില്‍ വിശുദ്ധ ഹറമില്‍ ഹിജാബ് ധരിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ സൂസ തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ശ്രദ്ധ നേടി. മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റിന് രണ്ടു ലക്ഷത്തിലേറെ വ്യൂസും ആയിരക്കണക്കിന് ലൈക്കുകളും ലഭിച്ചു.

    കാത്‌ലീന്‍ സൂസയുടെ ഇസ്‌ലാം ആശ്ലേഷണ പ്രഖ്യാപനം അന്നസര്‍ ക്ലബ്ബ് ആഘോഷിച്ചു. ഇതിന്റെ വീഡിയോ അന്നസര്‍ ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ഞങ്ങളുടെ കളിക്കാരി കാത്ലീന്‍ സൂസ ഇസ്ലാം മതം സ്വീകരിച്ചതിലൂടെ അവരുടെ ജീവിതത്തിലെ സവിശേഷ നിമിഷം ഞങ്ങള്‍ പങ്കുവെക്കുന്നു. അവര്‍ക്ക് സ്ഥൈര്യം നല്‍കാനും അവരുടെ ഹൃദയത്തില്‍ സമാധാനവും ശാന്തിയും നിറക്കാനും ദൈവത്തോട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു – ക്ലബ്ബ് പറഞ്ഞു. ഞാന്‍ ശരിയായ പാത കണ്ടെത്താനും എന്റെ ഏറ്റവും മികച്ച പതിപ്പാകാനും ശ്രമിക്കുകയായിരുന്നു, അത്രമാത്രം – തന്റെ വികാരങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് വീഡിയോയില്‍ കാത്‌ലീന്‍ സൂസ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    https://twitter.com/i/status/2023508039031259331

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kathleen Sousa Saudi
    Latest News
    സൗദി കോടീശ്വരന്റെ അനന്തരാവകാശ കേസില്‍ ഈജിപ്ഷ്യന്‍ ഭാര്യക്ക് 15 കോടിയിലേറെ റിയാല്‍
    17/02/2026
    റമദാനില്‍ ജവാസാത്ത് ഓഫീസുകളുടെ പ്രവൃത്തി സമയം അറിയാം; പ്രധാന കേന്ദ്രങ്ങളിൽ രാത്രിയിലും സേവനം ലഭ്യമാകും
    17/02/2026
    അന്നസര്‍ ക്ലബ്ബിലെ ബ്രസീലിയന്‍ താരം കാത്‌ലീന്‍ സൂസ ഇസ്‌ലാം സ്വീകരിച്ചു
    17/02/2026
    റമദാനിലെ റിയാദ് മെട്രോ പ്രവര്‍ത്തന സമയം
    17/02/2026
    നജ്‌റാനില്‍ വേശ്യാവൃത്തി:11 അംഗ സംഘം അറസ്റ്റില്‍
    17/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version