തിരുവനന്തപുരം- നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ ഷംസീർ സത്യവാചകം ചൊല്ലിക്കെടുത്തു. ദൈവനാമത്തിലാണ് ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി എം.ബി രാജേഷ്, മന്ത്രി വി.കെ രാജൻ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നിരവധി യു.ഡി.എഫ് നേതാക്കളും എത്തിയിരുന്നു. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജേക്കബ്, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, വി.എസ് ജോയ്, പി.കെ ബഷീർ, പി.അബ്ദുൽ ഹമീദ് മാസ്റ്റർ തുടങ്ങി നിരവധി പേർ ചടങ്ങിനെത്തി. ആര്യാടൻ ഷൗക്കത്തിന്റെ കുടുംബാംഗങ്ങളും തിരുവനന്തപുരത്തെത്തി. നിലമ്പൂരിൽനിന്ന് നൂറു കണക്കിന് പേരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. നിയമസഭയിലെ ശങ്കരനാരായണൻ ഹാളിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.