റിയാദ്- റിയാദില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. റിയാദില്‍ ആക്രമണം നടത്താന്‍ ഇന്ന് ഉച്ചയ്ക്ക് ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ക്കുകയായിരുന്നു. ദ
ക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ വിക്ഷേപിച്ച മറ്റൊരു ഡ്രോണ്‍ ഇന്ന് രാവിലെയും തടഞ്ഞ് തകര്‍ത്തിരുന്നു. ഇരു സംഭവങ്ങളിലും ആളപായമോ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



