ദുബായ്- യു എ ഇ രക്തസാക്ഷി അനുസ്മരണ ദിനത്തിന്റെ ഭാഗമായി ദുബായ് കെ എം സി സി സംഘടിപ്പിക്കുന്ന പരിപാടി നവംബർ 30 തിങ്കളാഴ്ച നടക്കും. അതിന്റെ മുന്നോടിയായി 29 ഞായറാഴ്ച 7, 8, 9, 10 ക്ലാസ്സുകളിലെ കുട്ടികളുമായി അറബിക് കാലിഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത പങ്കെടുക്കുന്ന കുട്ടികൾ ഞായറാഴ്ച കാലത്ത് 10 മണിക്ക് മുൻപായി അബുഹൈലിലെ കെ എം സി സി ആസ്ഥാനത്ത് എത്തിച്ചേരണമെന്ന് ചെയർമാൻ റഈസ് തലശ്ശേരി, ജനറൽ കൺവീനർ ഷഫീഖ് സലാഹുദ്ധീൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0506769879.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



