മക്ക – മക്കയില്‍ കൊല്ലപ്പെട്ടത് നഗരത്തിലെ പ്രശസ്ത ആശുപത്രിയിലെ ഈജിപ്തുകാരിയായ നഴ്സും മാതാവുമാണെന്ന് വിവരം. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഈജിപ്തുകാരനായ മെയില്‍ നഴ്സ് ആയ ഭര്‍ത്താവാണ് യുവതിയെയും മാതാവിനെയും ആശുപത്രി താമസസ്ഥലത്തു വെച്ച് കുത്തിക്കൊലപ്പെടുത്തിയത്.
വിവിധ രാജ്യക്കാരായ ആശുപത്രി ജീവനക്കാര്‍ താമസിക്കുന്ന ഹോസ്പിറ്റല്‍ റെസിഡന്‍ഷ്യല്‍ കോംപൗണ്ടിലെ ഫ്ളാറ്റില്‍ വെച്ച് കുടുംബ കലഹത്തെ തുടര്‍ന്നാണ് യുവാവ് ഭാര്യയെയും ഭാര്യാ മാതാവിനെയും കുത്തിക്കൊന്നത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നഴ്സിനെയും മാതാവിനെയും മെയില്‍ നഴ്സായ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം ഏവരിലും നടുക്കമുണ്ടാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group