മക്ക – പൊതുസ്ഥാപനത്തില്‍ കവര്‍ച്ച നടത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത എട്ടംഗ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തു.
സംഘത്തില്‍ നാലു പേര് നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന ഈജിപ്തുകാരും നൈജീരിയക്കാരും നാലു പേര് സൗദി യുവാക്കളുമാണ്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group