ടെഹ്റാൻ- ഹോർമുസ് കടലിടുക്കിൽ സമുദ്ര മൈനുകളിൽ ഇടിച്ച് മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് കപ്പലുകൾ മൈനിൽ ഇടിച്ചത്.
ഇറാന്റെ മുന്നറിയിപ്പുകൾ അവഗണിച്ച്, റഡാറുകളും നാവിഗേഷൻ സംവിധാനങ്ങളും ഓഫ് ചെയ്ത് അനധികൃതമായ പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച കപ്പലുകളാണ് മൈനുകളിൽ ഇടിച്ചതെന്ന് ഇറാൻ അവകാശപ്പെടുന്നു
The IRGC-Navy announced in the last 24 hours, 3 violating tankers were struck with sea mines while attempting to pass through the unauthorized illegal southern route of the Strait of Hormoz. The ships suffered explosions and caught fire before being abandoned off the strait’s southern coast. The tankers had switched off all their AIS systems, and ignored warnings from the IRGC Navy. The IRGC says ships should not be misled by CENTCOM’s claims on social media. The reality will be determined on the ground.
— Arya Yadegaar (@AryJeayBackup) October 29, 2026
എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതിനെ തുടർന്ന് ഈ മേഖലയിൽ വലിയ തോതിൽ പരിസ്ഥിതി-സമുദ്ര മലിനീകരണമുണ്ടായതായി ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട കപ്പലുകളുടെ ഉടമകൾക്കും ജീവനക്കാർക്കുമാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും ഇറാൻ ആരോപിച്ചു.
എന്നാൽ കപ്പലുകൾ മൈനുകളിൽ ഇടിച്ചതാണെന്ന ഇറാന്റെ വാദം യു എസ് സെൻട്രൽ കമാൻഡ് തള്ളി. രാജ്യാന്തര കപ്പൽ പാതകളിലെ മൈനുകൾ നേരത്തെ തന്നെ നീക്കം ചെയ്തിട്ടുണ്ടെന്നും ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് കപ്പലുകളെ ആക്രമിക്കുകയാണ് ചെയ്തതെന്നുമാണ് യു എസ് ആരോപണം.



