റിയാദ്- സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യയുടെ ശ്രമം സൗദി വ്യോമപ്രതിരോധ സംവിധാനം പരാജയപ്പെടുത്തിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി തടഞ്ഞ് തകര്‍ക്കുകയായിരുന്നു. നജ്റാനില്‍ അപകട ഭീഷണി ഒഴിഞ്ഞുപോയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് തുടരാന്‍ സിവില്‍ ഡിഫന്‍സ് എല്ലാവരോടും ആവശ്യപ്പെട്ടു. നജ്റാനില്‍ അപകട സാധ്യതയുള്ളതായി നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി സിവില്‍ ഡിഫന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



