അമേരിക്കയിലെ സിയാറ്റിലിൽ വെസ്റ്റ് സിയാറ്റിലിലെ ഒരു ജ്വല്ലറിയിൽ നട്ടുച്ചക്ക് വെറും 90 സെക്കൻഡിനുള്ളിൽ മുഖംമൂടി ധരിച്ച നാലംഗ സംഘം 20 ലക്ഷം ഡോളറിന്റെ വജ്രങ്ങൾ, ആഡംബര വാച്ചുകൾ, സ്വർണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ കവർന്ന് രക്ഷപ്പെട്ടു.
ഗാസയിൽ നിന്നുള്ളവർക്ക് എല്ലാ തരം സന്ദർശക വിസകളും താൽക്കാലികമായി നിർത്തിവച്ചതായി അമേരിക്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിസാ നടപടിക്രമങ്ങളുടെ സമഗ്രമായ പുനഃപരിശോധനയുടെ ഭാഗമായാണ് ഈ തീരുമാനം.