Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 28
    Breaking:
    • സൗദിയിലെ വിമാനക്കമ്പനികള്‍ക്കെതിരെ കഴിഞ്ഞ മാസം 1,235 പരാതികള്‍; മികച്ച പ്രകടനവുമായി സൗദിയ
    • ഹൂത്തി ആക്രമണങ്ങളെ അപലപിച്ച് മക്ക കരാര്‍ രാജ്യങ്ങള്‍; സഹകരണം ശക്തമാക്കാന്‍ പ്രതിജ്ഞ
    • ഔദ്യോഗിക രഹസ്യ വിവരങ്ങൾ പബ്ലിക് എ.ഐ ടൂളുകളിൽ അപ്‌ലോഡ് ചെയ്യുന്നതിനെതിരെ യു.എ.ഇയുടെ മുന്നറിയിപ്പ്
    • ദുബായ് കെ എം സി സി കാലിഗ്രഫി മത്സരം ഞായറാഴ്ച
    • ലഹരിമരുന്ന് കേസില്‍ കുവൈത്ത് രാജകുടുംബാംഗം അറസ്റ്റില്‍; നിയമത്തിന് മുന്നില്‍ ആരും അതീതരല്ലെന്ന് അധികൃതര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഹൂത്തി ആക്രമണങ്ങളെ അപലപിച്ച് മക്ക കരാര്‍ രാജ്യങ്ങള്‍; സഹകരണം ശക്തമാക്കാന്‍ പ്രതിജ്ഞ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/11/2026 World Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്ലാമാബാദ്: യെമനിലെ ഹൂത്തി വിമതര്‍ മേഖലയില്‍ തുടരുന്ന ആക്രമണങ്ങളെ മക്ക പ്രതിരോധ സഖ്യത്തില്‍ ഉള്‍പ്പെട്ട പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. പരസ്പര ബന്ധവും പ്രതിരോധ സഹകരണവും കൂടുതല്‍ ശക്തമാക്കാന്‍ ഇസ്ലാമാബാദില്‍ ചേര്‍ന്ന ഉന്നതതല യോഗം പ്രതിജ്ഞയെടുത്തു.

    ആക്രമണമുണ്ടായാല്‍ പരസ്പരം സഹായിക്കുമെന്ന് ഉറപ്പുനല്‍കുന്ന നാറ്റോ മാതൃകയിലുള്ള പ്രതിരോധ കരാറില്‍ ഈ മൂന്ന് രാജ്യങ്ങളും കഴിഞ്ഞ ഓഗസ്റ്റില്‍ ഒപ്പുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ-പ്രതിരോധ മന്ത്രിമാരും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും ഇസ്ലാമാബാദില്‍ കൂടിക്കാഴ്ച നടത്തിയത്. പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍ ഉള്‍പ്പെടെയുള്ള മൂന്ന് രാജ്യങ്ങളിലെയും സൈനിക മേധാവികളും യോഗത്തില്‍ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “സൗദി അറേബ്യയിലെ സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തി വിമതര്‍ നടത്തുന്ന തുടര്‍ച്ചയായതും ക്രൂരവുമായ ആക്രമണങ്ങളെ മൂന്ന് രാജ്യങ്ങളും ശക്തമായി അപലപിക്കുന്നു. സൗദി അറേബ്യയുടെ സുരക്ഷ, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കാന്‍ ആ രാജ്യത്തെ പിന്തുണയ്ക്കാനുള്ള കൂട്ടായ തീരുമാനം യോഗം ആവര്‍ത്തിച്ചുറപ്പിച്ചു,” കൂടിക്കാഴ്ചയുടെ സമാപനത്തില്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദാര്‍ വ്യക്തമാക്കി.

    പ്രതിരോധ വ്യവസായങ്ങള്‍, സംയുക്ത സാങ്കേതിക വികസനം, പരിശീലനം, ശേഷി വര്‍ധിപ്പിക്കല്‍ എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കാനും രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. യെമനിലെ ആഭ്യന്തര യുദ്ധം ജൂലൈയില്‍ രൂക്ഷമായതുമുതല്‍ സൗദി അറേബ്യയിലെ നഗരങ്ങള്‍, എണ്ണ കേന്ദ്രങ്ങള്‍, കപ്പല്‍ ഗതാഗതം എന്നിവ ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിവരികയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    deffence deal Makkah pact
    Latest News
    സൗദിയിലെ വിമാനക്കമ്പനികള്‍ക്കെതിരെ കഴിഞ്ഞ മാസം 1,235 പരാതികള്‍; മികച്ച പ്രകടനവുമായി സൗദിയ
    28/11/2026
    ഹൂത്തി ആക്രമണങ്ങളെ അപലപിച്ച് മക്ക കരാര്‍ രാജ്യങ്ങള്‍; സഹകരണം ശക്തമാക്കാന്‍ പ്രതിജ്ഞ
    28/11/2026
    ഔദ്യോഗിക രഹസ്യ വിവരങ്ങൾ പബ്ലിക് എ.ഐ ടൂളുകളിൽ അപ്‌ലോഡ് ചെയ്യുന്നതിനെതിരെ യു.എ.ഇയുടെ മുന്നറിയിപ്പ്
    27/11/2026
    ദുബായ് കെ എം സി സി കാലിഗ്രഫി മത്സരം ഞായറാഴ്ച
    27/11/2026
    ലഹരിമരുന്ന് കേസില്‍ കുവൈത്ത് രാജകുടുംബാംഗം അറസ്റ്റില്‍; നിയമത്തിന് മുന്നില്‍ ആരും അതീതരല്ലെന്ന് അധികൃതര്‍
    27/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.