Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 12
    Breaking:
    • അമേരിക്കന്‍ സൈന്യം ഞങ്ങള്‍ വിചാരിച്ചതിലും ദുര്‍ബലമെന്ന് റെവല്യൂഷണറി ഗാര്‍ഡ്
    • അറുപതു കൊല്ലം നീണ്ട ചരിത്രത്തിന് അന്ത്യം: അല്‍ റിയാദ് പത്രംഅച്ചടി നിര്‍ത്തുന്നു, ഇനി ഡിജിറ്റല്‍ കോപ്പി മാത്രം
    • കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: അഡ്വ. എ സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
    • കേരള ഇനി ‘കേരളം’
    • ഇറാന്റെ ഭീഷണിയെന്ന്; രഹസ്യമായി വിമാനം മാറി യാത്ര ചെയ്തതെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    അമേരിക്കന്‍ സൈന്യം ഞങ്ങള്‍ വിചാരിച്ചതിലും ദുര്‍ബലമെന്ന് റെവല്യൂഷണറി ഗാര്‍ഡ്

    Mujeeb PBy Mujeeb P12/08/2026 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – അമേരിക്കന്‍ സൈന്യം ഞങ്ങള്‍ വിചാരിച്ചതിലും ദുര്‍ബലമാണെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറുടെ ഉപദേഷ്ടാവ് മുഹമ്മദ് റെസ നഖ്ദി പറഞ്ഞു. അമേരിക്കക്കെതിരായ യുദ്ധത്തില്‍ ഇതുവരെ തങ്ങള്‍ വിജയിച്ചതായി ഇറാന്‍ കരുതുന്നു. അമേരിക്കയെ എങ്ങിനെ നേരിടണം എന്നതില്‍ കഴിഞ്ഞ അഞ്ച് മാസമായി തങ്ങള്‍ പരിചയസമ്പത്ത് ആര്‍ജിച്ചതായി അമേരിക്കയിലെ പി.ബി.എസ് നെറ്റ്വര്‍ക്കുമായുള്ള അഭിമുഖത്തില്‍ മുഹമ്മദ് റെസ നഖ്ദി പറഞ്ഞു. യുദ്ധം നീണ്ടുപോകുന്നത് ഇറാന് കൂടുതല്‍ പരിചയസമ്പത്ത് ആര്‍ജിക്കാന്‍ അവസരം നല്‍കും. അമേരിക്കക്കെതിരെ എങ്ങിനെ പോരാടണമെന്ന് പഠിക്കാന്‍ അവസരം ലഭിക്കുന്ന നിലക്ക് ഇറാന്‍ സേന മുമ്പ് ഒരിക്കലും യഥാര്‍ഥ യുദ്ധം നടത്തിയിട്ടില്ല. അമേരിക്കന്‍ സൈന്യം ഞങ്ങള്‍ വിചാരിച്ചതിലും ദുര്‍ബലമാണെന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ടതായും മുഹമ്മദ് റെസ നഖ്ദി പറഞ്ഞു.


    അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഹോര്‍മുസില്‍ മറ്റാര്‍ക്കും ഈ സ്വാധീനമില്ല. ഹോര്‍മുസ് കടലിടുക്ക് ഞങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നു. അത് നിയന്ത്രിക്കുന്നത് ഞങ്ങളാണ്, മറ്റാരുമല്ല, ഞങ്ങള്‍ മാത്രമാണ്. ഇറാനിലുള്ള തന്റെ വിശ്വാസക്കുറവ് ട്രംപ് പ്രകടിപ്പിച്ചു. ഇറാനെ വിശ്വസിക്കാന്‍ കഴിയുന്ന അവസാന വ്യക്തി ഞാനാണ്. അവര്‍ എന്നോട് നിരന്തരം കള്ളം പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ ട്രാന്‍സിറ്റ് അവകാശങ്ങളെ കുറിച്ചുള്ള തര്‍ക്കമാണ് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അടുത്തിടെ വര്‍ധിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷം തുടരുമെന്നും ട്രംപ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran
    Latest News
    അമേരിക്കന്‍ സൈന്യം ഞങ്ങള്‍ വിചാരിച്ചതിലും ദുര്‍ബലമെന്ന് റെവല്യൂഷണറി ഗാര്‍ഡ്
    12/08/2026
    അറുപതു കൊല്ലം നീണ്ട ചരിത്രത്തിന് അന്ത്യം: അല്‍ റിയാദ് പത്രംഅച്ചടി നിര്‍ത്തുന്നു, ഇനി ഡിജിറ്റല്‍ കോപ്പി മാത്രം
    12/08/2026
    കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: അഡ്വ. എ സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
    12/08/2026
    കേരള ഇനി ‘കേരളം’
    12/08/2026
    ഇറാന്റെ ഭീഷണിയെന്ന്; രഹസ്യമായി വിമാനം മാറി യാത്ര ചെയ്തതെന്ന് ട്രംപ്
    12/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.