ഗാസ- ഹമാസ് മേധാവിയായിരുന്ന യഹ്യ സിൻവാറിന്റെ അടുത്ത അനുയായിയും ഗാസയിലെ അദ്ദേഹത്തിന്റെ പിൻഗാമിയുമാകാൻ സാധ്യതയുമുള്ള അലി അൽ ആമൂദിയെ വധിക്കാൻ ശ്രമം. ഗാസയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഇസ്രായിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. അലി അൽ ആമൂദി താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് കെട്ടിടമാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ഒരു ഇസ്രായേലി സ്രോതസ്സ് പറഞ്ഞു. ആക്രമണത്തിൽ അലി അൽ ആമൂദി കൊല്ലപ്പെട്ടതായി ഇസ്രായേൽ അധികൃതരോ ഹമാസോ ഒരു സൂചനയും നൽകിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







