Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദം: സെന്‍സര്‍ ബോര്‍ഡ് നടപടി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി സജി ചെറിയാന്‍
    • എസ്.എഫ്,ഐ ‘ഗുണ്ടായിസത്തില്‍’ പ്രതിഷേധിച്ച് കൊല്ലത്ത് നാളെ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ധ്
    • “കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു ഡി എഫ് സർക്കാർ”, റവാഡയ്ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദന്‍
    • ​ഗാസക്ക് അകത്തും പുറത്തും കനത്ത ആക്രമണം; ഇസ്രായേൽ കൊന്നൊടുക്കിയത് 56,000 ഫലസ്തീനികളെ
    • സൗദി പ്രവാസികൾക്ക് ആശ്വാസം, വിസിറ്റ് വിസ ഓൺലൈൻ വഴി പുതുക്കാം, സേവനം വീണ്ടും ലഭ്യമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»World

    ആക്രമണം തുടരുന്നു; ഭക്ഷ്യസഹായം തേടിയെത്തുന്നവരെ വീണ്ടും കൊലപ്പെടുത്തി ഇസ്രായേൽ

    കഴി‍ഞ്ഞ മാസം ഇതേ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത് ഭക്ഷ്യസഹായം തേടിയെത്തിയ 500 ഓളം ആളുകളാണ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/07/2025 World Gaza Israel Palestine War 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    gaza cafe
    ഗാസയിലെ കഫേയിൽ ഇസ്രായേൽ നടത്തിയ ആക്രമണം
    Share
    WhatsApp Facebook Twitter Telegram LinkedIn

    കെയ്റോ– ​ഗാസയിൽ തിങ്കളാഴ്ച ഇസ്രായേൽ രണ്ടിടങ്ങളിലായി നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 74 ആളുകൾ. ​ഗാസയിലെ സീസെയിഡ് കഫേയിലും, ഫലസ്തീനികൾ ഭക്ഷ്യ സഹായത്തിനായി എത്തിച്ചേർന്ന ഇടങ്ങളിലുമാണ് ഇസ്രായേൽ ആക്രമണം നടത്തിയത് എന്ന് ദൃസാക്ഷികളും ആരോ​ഗ്യ ഉദ്യോ​ഗസ്ഥരും പറയുന്നു.

    “ഒരു മുന്നറിയിപ്പുമില്ലാതെ, വളരെ പെട്ടെന്ന്, ഒരു യുദ്ധ വിമാനം വന്ന് ആക്രമിക്കുകയായിരുന്നു. ഭൂമി കുലുക്കം പോലെയായിരുന്നു” ഇസ്രായേൽ അൽ-ബക കഫേയിൽ നടത്തിയ വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട അലി അബു അതീല പറയുന്നു. സമീപത്ത് സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നെന്നും അതീല കൂട്ടിചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും, ഒരുപാട് ആളുകൾ ​ഗുരുതരാവസ്ഥയിലാവുകയും, ഏകദേശം 30 ഓളം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു എന്ന് ​വടക്കൻ ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര, ആംബുലൻസ് സർവീസ് മേധാവി ഫാരെസ് അവാദ് പറഞ്ഞു. മറ്റു രണ്ടിടങ്ങളിലായി നടന്ന ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടെന്നും നിരവധി ആളുകൾക്ക് പരിക്കേറ്റെന്നും ഷിഫ ആശുപത്രിയും, സവെയിദ പട്ടണത്തിലെ കെട്ടിടത്തിൽ നടത്തിയ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടെന്ന് അൽ-അഖ്സ ആശുപത്രിയും സ്ഥിരീകരിച്ചു.

    20 മാസത്തെ യുദ്ധത്തിൽ, ​ഗാസയിൽ പ്രവർത്തിക്കുന്ന ചുരുക്കം ചില കച്ചവട കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ വ്രോമാക്രമണം നടത്തിയത്. സമീപവാസികൾ ഇൻർനെറ്റ് സേവനം ലഭിക്കുന്നതിനായും ഫോൺ ചാർജ് ചെയ്യുന്നതിനായും എത്തിച്ചേരുന്നിടം കൂടി ആയിരുന്നു ​ഗാസയിൽ പ്രവർത്തിച്ചിരുന്ന കഫേകൾ.

    ഇതിനുപുറമേ, തെക്കൻ ​ഗാസയിൽ ഭക്ഷണം തേടിയിറങ്ങിയ 11 പേരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതായി ദൃസാക്ഷികളും, ആശുപത്രികളും, ആരോ​ഗ്യ മന്ത്രാലയവും അറിയിച്ചു. ​ഗാസ ​ഹ്യുമാനിറ്റേറിയൻ ഫണ്ടിന്റെ സഹായ കേന്ദ്രങ്ങളിൽ നിന്ന് മടങ്ങുന്ന ആളുകളുടെ മൃതശരീരം സ്വീകരിച്ചതായി ഖാൻ യൂനുസിൽ പ്രവർത്തിക്കുന്ന നസ്സ്‍ർ ആശുപത്രി വ്യക്തമാക്കി. കഴി‍ഞ്ഞ മാസം ഇതേ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത് ഭക്ഷ്യ സഹായം തേടിയെത്തിയ 500 ഓളം ആളുകളാണ്. ഖാൻ യൂനുസിൽ പ്രവർത്തിക്കുന്ന ജിഎച്ച്എഫ് കേന്ദ്രങ്ങളുടെ 3 കിമി പരിധിയിലാണ് വെടിവെപ്പ് നടന്നത്. ഫലസ്തീനികൾക്ക് ഇവിടേക്ക് എത്തിചേരാൻ അനുവധിക്കപ്പെട്ടിട്ടുള്ള ഏക വഴിയും ഇതാണ്. ജിഎച്ച്എഫ് കേന്ദ്രങ്ങളിൽ എത്തിചേരാൻ ഫലസ്തീനികൾക്ക് പലപ്പോഴും ദീർഘദൂരം സഞ്ചരിക്കേണ്ടിവരുന്നു.

    വടക്കൻ, തെക്കൻ ഗാസകളെ വേർതിരിക്കുന്ന നെറ്റ്സാരിം ഇടനാഴിക്ക് സമീപം സഹായം സ്വീകരിക്കാൻ കാത്തുനിൽക്കുന്നതിനിടെ മറ്റൊരാൾ കൊല്ലപ്പെട്ടതായി അൽ-അവ്ദ ആശുപത്രി അറിയിച്ചു. റഫയിൽ പ്രവർത്തിക്കുന്ന ജിഎച്ച്എഫ് കേന്ദ്രത്തിന് സമീപം മറ്റൊരാൾ കൊല്ലപ്പെട്ടതായി നസ്സ്‍ർ ആശുപത്രിയും അറിയിച്ചു. വടക്കൻ ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ സഹായ വെയർഹൗസിൽ മറ്റ് പത്ത് പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dead Gaza Israel Killed Palastine War
    Latest News
    ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദം: സെന്‍സര്‍ ബോര്‍ഡ് നടപടി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി സജി ചെറിയാന്‍
    01/07/2025
    എസ്.എഫ്,ഐ ‘ഗുണ്ടായിസത്തില്‍’ പ്രതിഷേധിച്ച് കൊല്ലത്ത് നാളെ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ധ്
    01/07/2025
    “കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു ഡി എഫ് സർക്കാർ”, റവാഡയ്ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദന്‍
    01/07/2025
    ​ഗാസക്ക് അകത്തും പുറത്തും കനത്ത ആക്രമണം; ഇസ്രായേൽ കൊന്നൊടുക്കിയത് 56,000 ഫലസ്തീനികളെ
    01/07/2025
    സൗദി പ്രവാസികൾക്ക് ആശ്വാസം, വിസിറ്റ് വിസ ഓൺലൈൻ വഴി പുതുക്കാം, സേവനം വീണ്ടും ലഭ്യമായി
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.