തെഹ്‌റാന്‍ – ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള കരാര്‍ അമേരിക്ക ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ ശനിയാഴ്ച ഹുര്‍മുസില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഹുര്‍മുസ് കടലിടുക്ക് തുറന്നത് ഇറാന്‍ തുറമുഖങ്ങള്‍ക്കും കപ്പലുകള്‍ക്കുമെതിരായ നാവിക ഉപരോധം അവസാനിപ്പിക്കില്ലെന്ന് അമേരിക്ക അറിയിച്ചതോടെയാണ് ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള തീരുമാനം ഇറാന്‍ പെട്ടെന്ന് പിന്‍വലിക്കുകയും വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത്. സായുധ സേനയുടെ കര്‍ശനമായ മാനേജ്‌മെന്റിനും മേല്‍നോട്ടത്തിനും കീഴില്‍ ഹുര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അതിന്റെ പഴയ അവസ്ഥയിലേക്ക് മടങ്ങി എന്ന് ഇറാന്‍ സംയുക്ത സൈനിക കമാന്‍ഡ് പ്രഖ്യാപിച്ചു.
ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ യു.എസ് ഉപരോധം തുടരുന്നിടത്തോളം കാലം കപ്പലുകള്‍ കടലിടുക്കിലൂടെ കടന്നുപോകുന്നത് തടയുന്നത് തുടരുമെന്നും ഇറാന്‍ സംയുക്ത സൈനിക കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി. ആണവ പദ്ധതി ഉള്‍പ്പെടെ ഇറാന്‍ അമേരിക്കയുമായി കരാറിലെത്തുന്നതുവരെ യു.എസ് ഉപരോധം പൂര്‍ണ്ണ ശക്തിയില്‍ തുടരും എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചതിന്റെ പിറ്റേന്നാണ് കടലിടുക്ക് വീണ്ടും അടച്ചതായുള്ള ഇറാന്റെ പ്രഖ്യാപനം വന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



