Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 30
    Breaking:
    • ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാര്‍ ലോകത്തിന് ഗുണകരമാകുമെന്ന് ഇറാന്‍ പ്രസിഡന്റ്
    • ഭാര്യ കാമുകനോടൊപ്പം കിടപ്പുമുറിയില്‍; വസ്ത്രം ധരിക്കാന്‍ പോലും സമയം നല്‍കാതെ വിവാഹം നടത്തി ഭര്‍ത്താവ്
    • ചളി നിറഞ്ഞ കുന്നിൻ ചരിവിൽ സാരി ജീവരക്ഷാ വള്ളിയായി; നേപ്പാൾ പ്രളയദുരന്തത്തിൽ നിന്ന് 21 തമിഴ്‌നാട് തീർത്ഥാടകർക്ക് അത്ഭുത രക്ഷപ്പെടൽ
    • ധൃതിപിടിച്ച് കേരള എന്നത് ‘കേരളം’ എന്നാക്കേണ്ട
    • വ്യാജ രേഖ നിര്‍മ്മാണം: ബഹ്റൈനിൽ ഇറാന്‍ പൗരന് പത്തു വര്‍ഷം തടവും നാടുകടത്തലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാര്‍ ലോകത്തിന് ഗുണകരമാകുമെന്ന് ഇറാന്‍ പ്രസിഡന്റ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/08/2026 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ജൂണില്‍ ഇറാനും അമേരിക്കയും തമ്മില്‍ ഒപ്പുവച്ച സമാധാന ധാരണാപത്രം ഇറാന്റെയും പശ്ചിമേഷ്യയുടെയും ലോകത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ധാരണാപത്രം നടപ്പിലാക്കുന്നതിലൂടെ, അമേരിക്കക്കും ഇസ്രായിലിനും മേഖലയില്‍ കുഴപ്പങ്ങള്‍, ആക്രമണം, അരക്ഷിതാവസ്ഥ എന്നിവ സൃഷ്ടിക്കാന്‍ കഴിയില്ലെന്നും പ്രാദേശിക രാജ്യങ്ങള്‍ക്ക് സ്ഥിരതയുടെയും വികസനത്തിന്റെയും പാത പിന്തുടരാന്‍ കഴിയുമെന്നും തെഹ്‌റാനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് പറഞ്ഞു.

    മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ ഐക്യവും ഐക്യദാര്‍ഢ്യവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശത്രുക്കളുടെ ഗൂഢാലോചനകള്‍ പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകത പെസെഷ്‌കിയാന്‍ എടുത്തുപറഞ്ഞു. ഇറാന്‍ ഒരിക്കലും യുദ്ധം ആരംഭിക്കുന്ന കക്ഷിയല്ല. ഞങ്ങള്‍ യുദ്ധത്തെ സ്വാഗതം ചെയ്യുന്നില്ല. പക്ഷേ ഏതു ആക്രമണകാരിക്കെതിരെയും ശക്തമായി നിലകൊള്ളും. എല്ലാ ശക്തിയും ഉപയോഗിച്ച് നിലകൊള്ളുന്ന ഒരു രാഷ്ട്രത്തെ കീഴടങ്ങുന്നതിന് നിര്‍ബന്ധിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ആഗോള ഊര്‍ജ വിപണികളില്‍ കൃത്രിമം കാണിക്കാനും ഇറാനെതിരായ യു.എസ് യുദ്ധം നീട്ടിക്കൊണ്ടുപോകാനുമുള്ള വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, തെക്കുകിഴക്കന്‍ സിസ്താനിലും ബലൂചെസ്ഥാന്‍ പ്രവിശ്യയിലും അമേരിക്കയുമായും ഇസ്രായിലുമായും ബന്ധമുള്ള ഭീകര സംഘത്തിന് രാജ്യത്തിന്റെ സുരക്ഷാ സേന നിര്‍ണ്ണായക പ്രഹരം ഏല്‍പ്പിച്ചതായും സംഘത്തിലെ ഒരു അംഗത്തെ കൊലപ്പെടുത്തിയതായും മറ്റ് ആറ് പേരെ അറസ്റ്റ് ചെയ്തതായും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.


    ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് കടന്നുപോകാനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച്’ ഇറാന്‍ ഒമാനുമായി ധാരണയിലെത്തിയതായി ഇറാന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി കാസിം ഗരീബാബാദി അറിയിച്ചു. എന്നാല്‍ അമേരിക്ക അതിന്റെ ബാധ്യതകള്‍ നിറവേറ്റുന്നില്ലെങ്കില്‍ ഈ ക്രമീകരണങ്ങള്‍ പ്രാബല്യത്തില്‍ വരില്ലെന്ന് ഗരീബാബാദി പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാന് തിടുക്കമില്ല. ജലപാത ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഇറാനുമായി ഏകോപനം നടത്തി മാത്രമേ കപ്പലുകള്‍ക്ക് ഹോര്‍മസിലൂടെ കടന്നുപോകാന്‍ കഴിയുകയുള്ളൂവെന്നും ഗരീബാബാദി പറഞ്ഞു.
    ഹോര്‍മുസ് കടലിടുക്ക് തുറന്നിട്ടിട്ടുണ്ടെന്ന യു.എസ് പ്രസ്താവനകളെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് നേവി തള്ളിക്കളഞ്ഞു. അമേരിക്കന്‍ പ്രസ്താവനകളെ പച്ചക്കള്ളം എന്ന് റെവല്യൂഷണറി ഗാര്‍ഡ് വിശേഷിപ്പിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ തങ്ങള്‍ പൂര്‍ണ്ണ നിയന്ത്രണം നിലനിര്‍ത്തുന്നുണ്ട്. ഇറാനുമായി ഏകോപനം നടത്താതെ കടന്നുപോകാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്ക് മുന്നില്‍ ജലപാത അടച്ചിട്ടിരിക്കുന്നതായും റെവല്യൂഷണറി ഗാര്‍ഡ് നേവി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്കിന് മേലുള്ള നിയന്ത്രണത്തിന്റെ പ്രധാന ഭാഗം ഇറാന് നഷ്ടപ്പെട്ടതായും ജലപാതയുടെ ഭൂരിഭാഗവും ഇപ്പോള്‍ യു.എസ് സൈന്യം ഫലപ്രദമായി നിയന്ത്രിക്കുന്നതായുമുള്ള യു.എസ് ഉദ്യോഗസ്ഥരുടെ അവകാശവാദത്തിനുള്ള മറുപടിയായാണ് ഹോര്‍മുസ് കടലിടുക്കില്‍ തങ്ങള്‍ പൂര്‍ണ്ണ നിയന്ത്രണം നിലനിര്‍ത്തുന്നതായി ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് വ്യക്തമാക്കിയത്.
    കപ്പലുകളെ കൃത്യമായി ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള ഇറാന്റെ കഴിവ് പരിമിതമായതായി യു.എസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കഴിഞ്ഞ മാസം കടലിടുക്കിലൂടെ കടന്നുപോയ കപ്പലുകളില്‍ രണ്ട് ശതമാനം മാത്രമേ ഇറാന്‍ ആക്രമിച്ചിട്ടുള്ളൂ. കടലിടുക്കിന്റെ പ്രധാന ചാനലില്‍ നിന്ന് മൈന്‍ പോലുള്ള 200 ലധികം വസ്തുക്കള്‍ നീക്കം ചെയ്തിട്ടുണ്ട്. അവയില്‍ 11 എണ്ണം മാത്രമാണ് യഥാര്‍ഥ മൈനുകള്‍.
    ശരാശരി 90 ലക്ഷം ബാരല്‍ മുതല്‍ ഒരു കോടി ബാരല്‍ വരെ എണ്ണ വഹിച്ചുകൊണ്ട് സമീപ ആഴ്ചകളില്‍ എല്ലാ രാത്രിയും 20 മുതല്‍ 30 വരെ ടാങ്കറുകള്‍ കടലിടുക്കിന്റെ തെക്കന്‍ ചാനലിലൂടെ കടന്നുപോയിട്ടുണ്ടെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെപ്റ്റംബര്‍ പകുതിയോടെ ഹോര്‍മുസ് കടലിടുക്കിലെ പ്രധാന കപ്പല്‍ പാത വികസിപ്പിക്കാനാകുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നു. ഇതോടെ ഓരോ രാത്രിയും ഈ കപ്പല്‍ പാതയിലൂടെ 50 കപ്പലുകള്‍ക്ക് വരെ കടന്നുപോകാന്‍ സാധിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Iran
    Latest News
    ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാര്‍ ലോകത്തിന് ഗുണകരമാകുമെന്ന് ഇറാന്‍ പ്രസിഡന്റ്
    30/08/2026
    ഭാര്യ കാമുകനോടൊപ്പം കിടപ്പുമുറിയില്‍; വസ്ത്രം ധരിക്കാന്‍ പോലും സമയം നല്‍കാതെ വിവാഹം നടത്തി ഭര്‍ത്താവ്
    30/08/2026
    ചളി നിറഞ്ഞ കുന്നിൻ ചരിവിൽ സാരി ജീവരക്ഷാ വള്ളിയായി; നേപ്പാൾ പ്രളയദുരന്തത്തിൽ നിന്ന് 21 തമിഴ്‌നാട് തീർത്ഥാടകർക്ക് അത്ഭുത രക്ഷപ്പെടൽ
    30/08/2026
    ധൃതിപിടിച്ച് കേരള എന്നത് ‘കേരളം’ എന്നാക്കേണ്ട
    30/08/2026
    വ്യാജ രേഖ നിര്‍മ്മാണം: ബഹ്റൈനിൽ ഇറാന്‍ പൗരന് പത്തു വര്‍ഷം തടവും നാടുകടത്തലും
    30/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.