Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    • ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    • യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    • കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    • ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇസ്രായിലിന്റെ രണ്ടു എഫ്-35 യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഇറാന്‍, ഭൂരിഭാഗം മിസൈലുകളും തകർത്തെന്ന് ഇസ്രായിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/06/2025 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തെല്‍അവീവിലുണ്ടായ നാശനഷ്ടങ്ങളും മിസൈലുകള്‍ തടയാന്‍ ഇസ്രായില്‍ സൈന്യം നടത്തിയ ശ്രമങ്ങളും.
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇസ്രായിലിനു നേരെ ഇറാന്‍ തൊടുത്തുവിട്ട ഭൂരിഭാഗം മിസൈലുകളും വെടിവെച്ചിട്ടതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. വെള്ളിയാഴ്ച ഇസ്രായിലിനു നേരെ ഇറാന്‍ 100 ല്‍ താഴെ മിസൈലുകള്‍ മാത്രമാണ് തൊടുത്തുവിട്ടത്. അവയില്‍ മിക്കതും തകര്‍ക്കപ്പെടുകയോ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ വരികയോ ചെയ്തതായി സൈന്യം പറഞ്ഞു. മിസൈല്‍ ആക്രമണങ്ങളില്‍ പരിമിതമായ എണ്ണം കെട്ടിടങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. മിസൈലുകള്‍ തകര്‍ത്തതിന്റെ ഫലമായി അവശിഷ്ടങ്ങള്‍ പതിച്ചാണ് ചില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത് – എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അദ്രഇ പറഞ്ഞു.

    ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഇസ്രായിലില്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചു. ഇതുവരെ മൂന്ന് തരംഗങ്ങളായി മിസൈലുകള്‍ വിക്ഷേപിച്ചു. മിസൈലുകള്‍ ഇസ്രായിലി സൈനിക കെട്ടിടത്തില്‍ പതിച്ചിട്ടുണ്ടെന്നും ഇറാന്‍ ടെലിവിഷന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രായിലിന് നേരെ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലില്‍ സുരക്ഷിതമായ ഒരു സ്ഥലം പോലും ഉണ്ടാകില്ലെന്നും ഞങ്ങളുടെ പ്രതികാരം വേദനാജനകമായിരിക്കുമെന്നും മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്രായിലിലെ ഡസന്‍ കണക്കിന് ലക്ഷ്യങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയതായി റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഡസന്‍ കണക്കിന് ലക്ഷ്യങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, വ്യോമ താവളങ്ങള്‍ എന്നിവക്കെതിരെ റെവല്യൂഷനറി ഗാര്‍ഡ് നിര്‍ണായകവും കൃത്യവുമായ തിരിച്ചടി നല്‍കി. ഞങ്ങളുടെ മിസൈല്‍ ആക്രമണത്തിലൂടെ ഇസ്രായിലി സൈനിക കേന്ദ്രങ്ങളെയും നമ്മുടെ രാജ്യത്തെ ആക്രമിക്കാന്‍ ഉപയോഗിച്ചിരുന്ന വ്യോമ താവളങ്ങളെയും ലക്ഷ്യമിട്ടതായും റെവല്യൂഷനറി ഗാര്‍ഡ് പറഞ്ഞു. ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റതായും അവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും ഇസ്രായിലി എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. തെല്‍അവീവ്, ബാറ്റ് യാം, റാമാത് ഗാന്‍ എന്നിവിടങ്ങളില്‍ മിസൈലുകള്‍ പതിച്ചതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    ഇറാനില്‍ നിന്ന് ഇസ്രായിലിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടത് കണ്ടെത്തിയതായും താമസക്കാരോട് ബോംബ് ഷെല്‍ട്ടറുകളിലേക്ക് പോകാനും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടെ തുടരാനും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെ ജറൂസലമില്‍ സൈറണുകളും സ്‌ഫോടനങ്ങളും കേട്ടു. തെല്‍അവീവിന് മുകളില്‍ പുകപടലങ്ങള്‍ ഉയര്‍ന്നു. സിവിലിയന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിലൂടെ ഇറാന്‍ സീമന്തരേഖ സംഘിതായും ഇസ്രായില്‍ പൗരന്മാരെ പ്രതിരോധിക്കുന്നത് ഞങ്ങള്‍ തുടരുമെന്നും ഇറാന്‍ ഭരണകൂടം അതിന്റെ ഭയാനകമായ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ വലിയ വില നല്‍കുമെന്ന് ഉറപ്പാക്കുമെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പറഞ്ഞു. ഇറാന്‍ രണ്ട് ഇസ്രായിലി യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായും ഒരു വനിതാ പൈലറ്റിനെ പിടികൂടിയതായും ഇറാന്റെ തസ്നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായി രണ്ട് ഇസ്രായിലി എഫ്-35 യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഇറാനിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രായിലി സൈനിക വക്താവ് ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel
    Latest News
    ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    21/02/2026
    ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    21/02/2026
    യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    21/02/2026
    കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    21/02/2026
    ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.