Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 23
    Breaking:
    • ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ച് സൗദിയ
    • ഒഡീഷ തീരത്ത് പാനമ ചരക്കുകപ്പൽ മുങ്ങി; തെരച്ചിൽ ഊർജിതമാക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും, കപ്പലിൽ 24 ജീവനക്കാർ
    • ബീച്ചിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം: യുവാവിന്റെ മർദനമേറ്റ് യുവതി കൊല്ലപ്പെട്ടു
    • ലുലു സൗദിയിൽ ‘ഫ്ലാറ്റ് 50’ സെയിൽ ഓഗസ്റ്റ് 26 മുതൽ 29 വരെ; എല്ലാ കാറ്റഗറികളിലും 50% വിലക്കിഴിവ്
    • ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സംഖ്യത്തിന് വെങ്കലം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ച് സൗദിയ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌23/08/2026 Gulf Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    2026 സെപ്റ്റംബര്‍ 1 നും ഡിസംബര്‍ 10 നും ഇടയിലുള്ള യാത്രകള്‍ക്ക് ഈ മാസം 20 മുതല്‍ സെപ്റ്റംബര്‍ 3 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭ്യമാണ്.

    ജിദ്ദ: സൗദിയില്‍ നിന്ന് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഇക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ കിഴിവുകള്‍ നല്‍കുന്ന പ്രമോഷണല്‍ ഓഫര്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ആരംഭിച്ചു. നാല് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സൗദിയയുടെ ട്രാന്‍സിറ്റ് വിമാന സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കും ഓഫര്‍ ബാധകമാണ്. 2026 സെപ്റ്റംബര്‍ 1 നും ഡിസംബര്‍ 10 നും ഇടയിലുള്ള യാത്രകള്‍ക്ക് ഈ മാസം 20 മുതല്‍ സെപ്റ്റംബര്‍ 3 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭ്യമാണ്. ലഭ്യമായ എല്ലാ വില്‍പ്പന ചാനലുകളിലൂടെയും റൗണ്ട്ട്രിപ്പ്, വണ്‍വേ ടിക്കറ്റുകള്‍ ഓഫറില്‍ ഉള്‍പ്പെടുന്നു.
    അല്‍ഫുര്‍സാന്‍ ലോയല്‍റ്റി പ്രോഗ്രാമിലെ അംഗങ്ങള്‍ക്ക് പ്രമോഷണല്‍ കാലയളവില്‍ ബുക്ക് ചെയ്യുമ്പോള്‍ 100 ശതമാനം അധിക ബോണസ് ക്രെഡിറ്റ് ലഭിക്കും. ഇത് അവരുടെ അംഗത്വ നിലവാരം ഉയര്‍ത്താനോ നിലനിര്‍ത്താനോ ഉള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നു. കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ട്രാന്‍സിറ്റ് ട്രാഫിക് വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് സൗദിയ തങ്ങളുടെ ജിദ്ദ ഹബ് വിമാനത്താവളത്തിനായുള്ള തന്ത്രം വികസിപ്പിക്കുന്നത് തുടരുന്നു. 2026 ല്‍ 20 ലക്ഷത്തില്‍ കൂടുതലുള്ള ട്രാന്‍സിറ്റ് യാത്രക്കാരുടെ എണ്ണം 2030 ആകുമ്പോഴേക്കും 55 ലക്ഷത്തിലധികമായി ഉയര്‍ത്താനാണ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നത്.
    സൗദി വിമാന കമ്പനികളിലൂടെ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് സൗദിയിലൂടെ ട്രാന്‍സിറ്റ് ആയി യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിനോടൊപ്പം ലഭിക്കുന്ന ട്രാന്‍സിറ്റ് വിസയില്‍ 96 മണിക്കൂര്‍ വരെ രാജ്യത്ത് തങ്ങാന്‍ അനുവാദമുണ്ട്. ഇത് ഉംറ നിര്‍വഹിക്കാനും സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും യാത്രക്കാരെ പ്രാപ്തരാക്കുന്നു. ട്രാന്‍സിറ്റ് ട്രാഫിക് വര്‍ധിപ്പിക്കാനും ദേശീയ വ്യോമയാന പ്രോഗ്രാം ലക്ഷ്യങ്ങളെ പിന്തുണക്കാനുമുള്ള ദേശീയ വിമാന കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    offer in soudia soudia ticket booking
    Latest News
    ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ച് സൗദിയ
    23/08/2026
    ഒഡീഷ തീരത്ത് പാനമ ചരക്കുകപ്പൽ മുങ്ങി; തെരച്ചിൽ ഊർജിതമാക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും, കപ്പലിൽ 24 ജീവനക്കാർ
    22/08/2026
    ബീച്ചിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം: യുവാവിന്റെ മർദനമേറ്റ് യുവതി കൊല്ലപ്പെട്ടു
    22/08/2026
    ലുലു സൗദിയിൽ ‘ഫ്ലാറ്റ് 50’ സെയിൽ ഓഗസ്റ്റ് 26 മുതൽ 29 വരെ; എല്ലാ കാറ്റഗറികളിലും 50% വിലക്കിഴിവ്
    22/08/2026
    ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സംഖ്യത്തിന് വെങ്കലം
    22/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.