വാഷിങ്ടന്‍– അപകടകാരികളായ രോഗാണുക്കളെ യു.എസിലേക്ക് കടത്തിയ സംഭവത്തില്‍ രണ്ട് ചൈനീസ് പൗരന്മാര് പിടിയില്‍. യുന്‍ക്വിങ് ചിയാന്‍(33) സുഹൃത്തായ സുന്യോങ് ലിയു(34) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന, തെറ്റായ വിവരങ്ങള്‍ നല്കല്, വിസ തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഗോതമ്പ്, ബാര്‍ലി, ചോളം എന്നിവയെ ബാധിക്കുന്ന ഹെഡ് ബ്ലൈഡ് എന്ന ഫംഗസ് ഉണ്ടാക്കുന്ന രോഗാണുവായ ‘ഫ്യൂസേറിയം ഗ്രാമിനീറം’ എന്ന ഫംഗസാണ് യു.എസിലേക്ക് കടത്തിയത്. ഇതിന്റെ വ്യാപനം കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വിഷവസ്തുവാണെന്നും മനുഷ്യരിലും കന്നുകാലികളിലും ചര്‍ദി, കരള്‍ രോഗം, പ്രത്യുല്പാദന വൈകല്യം എന്നിവ ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിലെ ലബോട്ടറിയില്‍ പഠനാവിശ്യത്തിനായാണ് ഫംഗസ് കടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പിടിയിലാ ലിയു ഇതേ രോഗാണുവിനെക്കുറിച്ച് ചൈനയിലെ സര്‍വകലാശാലയില്‍ പഠനം നടത്തുന്നുണ്ട്. രോഗാണുക്കളെ ചൈനയില്‍ പഠനം നടത്തുന്നതിന് ചൈനീസ് സര്‍ക്കാറില്‍ നിന്ന് ജിയാന്‍ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ജിയാന്‍ ബന്ധമുണ്ടെന്നും എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു.