Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 24
    Breaking:
    • വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
    • ലോകകപ്പ് കിരീടത്തിലെ സ്‌പെയിൻ വസന്തവും, അർജന്റീനയുടെ കൈയേറ്റവും!
    • കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചേക്കും, ഒരു ദിവസം കൂടി കാത്തിരിക്കാൻ സമരക്കാരോട് കേന്ദ്രം
    • അമ്മയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച കേസിൽ പ്രമുഖ ഈജിപ്ഷ്യൻ അഭിഭാഷക അറസ്റ്റിൽ
    • കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും ഏഴുവയസ്സുകാരനായ മകനെയും കാണാനില്ലെന്ന് പരാതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»football

    ലോകകപ്പ് കിരീടത്തിലെ സ്‌പെയിൻ വസന്തവും, അർജന്റീനയുടെ കൈയേറ്റവും!

    മുജീബ് കളത്തിൽBy മുജീബ് കളത്തിൽ24/07/2026 football Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നിലപാടുകൊണ്ടും കളിയഴക് കൊണ്ടും അച്ചടക്കം കൊണ്ടും ലോകത്തിന്റെ ഹൃദയം കീഴടക്കി സ്‌പെയിൻ ലോക ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടു. സ്പെയിന്റെ ഈ വിജയം കേവലമൊരു കിരീടനേട്ടം എന്നതിലുപരി മാനുഷിക മൂല്യങ്ങളുടെയും നിലപാടുകളുടെയും അംഗീകാരം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. ഫലസ്തീൻ ജനതയോടുള്ള പിന്തുണയും വംശീയതയ്‌ക്കെതിരായ വ്യക്തമായ നിലപാടുകളും കാരണം ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെയും നീതിസ്‌നേഹികളുടെയും ആദരവ് ടൂർണമെന്റിന് മുമ്പ് തന്നെ നേടാൻ സ്‌പെയിന് സാധിച്ചിരുന്നു. അമേരിക്ക, ഇസ്രായേൽ സൈനിക ഇടപെടലുകൾക്കെതിരായ രാഷ്ട്രീയ ചർച്ചകൾക്കിടെ നടന്ന 2026 ഫിഫ ലോകകപ്പിൽ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാന്നിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത സ്‌പെയിൻ, പങ്കെടുത്ത എട്ടു കളികളിൽ ഏഴു ജയവും ഒരു സമനിലയും നേടി. എതിരാളികളുടെ വലയിലേക്ക് 14 ഗോളുകൾ അടിച്ചുകയറ്റിയപ്പോൾ ഒരൊറ്റ ഗോൾ മാത്രമാണ് വഴങ്ങിയത്. ഒരേയൊരു ഗോൾ മാത്രം വഴങ്ങി ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ടീമെന്ന അപൂർവ്വ ബഹുമതിയോടെയാണ് സ്പെയ്ൻ ചാമ്പ്യന്മാരായത്. രണ്ട് ഗോൾ വഴങ്ങി ചാമ്പ്യന്മാരായ മൂന്ന് ടീമുകളുടെ മുൻകാല റെക്കോർഡാണ് സ്പെയ്ൻ ഇതിലൂടെ മറികടന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീന ടീം പുറത്തെടുത്ത പെരുമാറ്റം കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കിരീടധാരണ ചടങ്ങിൽ വിജയികളായ സ്പെയിൻ ടീമിനെ അഭിനന്ദിക്കാൻ നിൽക്കാതെ ലയണൽ മെസ്സിയും സംഘവും മൈതാനത്തിന്റെ മറുവശത്തേക്ക് നടന്നത് കായിക മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് വിമർശനമുയർന്നു. അർജന്റീന താരങ്ങൾ മെഡൽ സ്വീകരിക്കുമ്പോൾ സ്പെയിൻ ടീം അവർക്ക് ആദരമൊരുക്കിയെങ്കിലും, തിരിച്ചൊരു ‘ഗാർഡ് ഓഫ് ഓണർ’ നൽകാൻ അർജന്റീന തയ്യാറായില്ല. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്പെയിൻ താരം റോഡ്രിക്ക് സമ്മാനിച്ചപ്പോഴും അർജന്റീന ആരാധകർ ബഹളം വെച്ചത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു.

    ഫൈനലിന്റെ അവസാന മിനിറ്റുകളിൽ ലിയാൻഡ്രോ പരേഡസ് ചുവപ്പ് കാർഡ് കണ്ടതും എൻസോ ഫെർണാണ്ടസ് പുറത്തായതും അർജന്റീനൻ താരങ്ങളുടെ നിരാശയുടെ പ്രതിഫലനമായിരുന്നു. 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിലൂടെ സ്പെയിൻ കിരീടം ഉറപ്പിച്ചപ്പോൾ, 64 വർഷത്തിന് ശേഷം തുടർച്ചയായി ലോകകപ്പ് നേടാമെന്ന അർജന്റീനയുടെ സ്വപ്നമാണ് തകർന്നത്. മത്സരശേഷം അർജന്റീന താരങ്ങൾ സ്‌പെയിൻ താരങ്ങളെ കൈയേറ്റം ചെയ്യാൻ തുനിഞ്ഞ സംഭവത്തിൽ ഫിഫ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന. സ്വന്തം ആരാധകരിൽ നിന്നുപോലും കടുത്ത വിമർശനമാണ് അർജന്റീന താരങ്ങളുടെ ഈ പെരുമാറ്റത്തിന് നേരിടേണ്ടി വരുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Argentina spain World cup
    Latest News
    വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
    24/07/2026
    ലോകകപ്പ് കിരീടത്തിലെ സ്‌പെയിൻ വസന്തവും, അർജന്റീനയുടെ കൈയേറ്റവും!
    24/07/2026
    കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചേക്കും, ഒരു ദിവസം കൂടി കാത്തിരിക്കാൻ സമരക്കാരോട് കേന്ദ്രം
    24/07/2026
    അമ്മയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച കേസിൽ പ്രമുഖ ഈജിപ്ഷ്യൻ അഭിഭാഷക അറസ്റ്റിൽ
    24/07/2026
    കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും ഏഴുവയസ്സുകാരനായ മകനെയും കാണാനില്ലെന്ന് പരാതി
    24/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.