Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 10
    Breaking:
    • ജിദ്ദ തിരുവനന്തപുരം സ്വദേശി സംഗമം പുതിയ ലേഡീസ് വിംഗ് നിലവിൽ വന്നു
    • മേഖലയിലെ സംഘർഷം; ദുബായ് വിമാനത്താവളത്തിന് നേരെ വന്നത് 17 ബാലിസ്റ്റിക് മിസൈലുകൾ
    • യുദ്ധം അവസാനിപ്പിക്കണമെന്ന് മുൻ ഇറാൻ പ്രസിഡന്റുമാർ
    • ഗാസയിൽ വീണ്ടും വ്യോമാക്രമണം; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
    • ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി ഫാമിലി കോൺഫ്രൻസ് മജ്ലിസുൽ ഇൽമ് നാളെ, ജബ്ബാർ മദീനി ക്ലാസെടുക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനെതിരായ മിസൈലാക്രമണം റദ്ദാക്കിയെന്ന് ട്രംപ്; ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് അവകാശവാദം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/06/2026 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്
    12 രാജ്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി അമേരിക്ക
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനിലെ സൈനിക-എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടത്താനിരുന്ന ശക്തമായ വ്യോമാക്രമണങ്ങളും ബോംബിംഗും റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാന്റെ പരമോന്നത നേതൃത്വവുമായി നടത്തിയ ഉന്നത തല ചർച്ചകളിൽ അനുകൂലമായ പുരോഗതി ഉണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി. എന്നാൽ ഇതിൽ ഇറാൻ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. മണിക്കൂറുകൾക്ക് മുൻപ് വരെ ഇറാനെതിരെ അതിശക്തമായ സൈനിക നീക്കം നടത്തുമെന്നും ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഹൃദയഭാഗമായ ‘ഖാർഗ് ദ്വീപ്’ ഉൾപ്പെടെയുള്ള എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

    എന്നാൽ ചർച്ചകൾ വിജയിച്ചുവെന്നും താല്ക്കാലികമായി ആക്രമണത്തിൽ നിന്ന് യു.എസ് പിന്മാറുകയാണെന്നും കരാർ അന്തിമമാകുന്നതുവരെ കടൽമാർഗ്ഗമുള്ള ഉപരോധം തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വെടിനിർത്തൽ അർത്ഥശൂന്യമെന്ന് ഇറാൻ; വ്യാപക പ്രത്യാക്രമണം

    അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളെ ഇറാന്റെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. യു.എസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങൾ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കരാറിനെ പ്രായോഗികമായി ‘അർത്ഥശൂന്യമാക്കി’ മാറ്റിയതായി ഇറാൻ കുറ്റപ്പെടുത്തി.ഇതിന് പിന്നാലെ മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്. ഒപ്പം അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ പ്രധാന കവാടമായ ‘ഹോർമുസ് കടലിടുക്ക്’ വഴിയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചുകൊണ്ട് ഇറാൻ സൈന്യം ഉത്തരവിറക്കുകയും ചെയ്തു. മധ്യസ്ഥ ചർച്ചകൾ തുടരുന്നുഅമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പ്രതികരിച്ചു. ഖത്തറും പാകിസ്ഥാനും ഇരുരാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾക്കായി സജീവമായി രംഗത്തുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.സാധ്യമായ സമാധാന കരാറിന്റെ ഭൂരിഭാഗം കരട് രൂപത്തോടും ഇറാൻ യോജിച്ചിരുന്നതാണെന്നും എന്നാൽ അമേരിക്ക തങ്ങളുടെ നിലപാടുകൾ അടിക്കടി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ബഗായ് കുറ്റപ്പെടുത്തി. ചർച്ചകൾ തുടരുമ്പോഴും തങ്ങളുടെ പരമാധികാരവുമായി ബന്ധപ്പെട്ട ‘ലക്ഷ്മണരേഖകളിൽ’ ഉറച്ചുനിൽക്കുമെന്നും ടെഹ്റാൻ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ യു.എസും ഇറാനും തമ്മിലുള്ള സൈനിക സന്തുലിതാവസ്ഥ കടുത്ത യുദ്ധഭീതിയിലേക്കാണ് മേഖലയെ നയിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Iran Trump
    Latest News
    ജിദ്ദ തിരുവനന്തപുരം സ്വദേശി സംഗമം പുതിയ ലേഡീസ് വിംഗ് നിലവിൽ വന്നു
    10/09/2026
    മേഖലയിലെ സംഘർഷം; ദുബായ് വിമാനത്താവളത്തിന് നേരെ വന്നത് 17 ബാലിസ്റ്റിക് മിസൈലുകൾ
    10/09/2026
    യുദ്ധം അവസാനിപ്പിക്കണമെന്ന് മുൻ ഇറാൻ പ്രസിഡന്റുമാർ
    10/09/2026
    ഗാസയിൽ വീണ്ടും വ്യോമാക്രമണം; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
    10/09/2026
    ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി ഫാമിലി കോൺഫ്രൻസ് മജ്ലിസുൽ ഇൽമ് നാളെ, ജബ്ബാർ മദീനി ക്ലാസെടുക്കും
    10/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.