കൊണ്ടോട്ടി: ലീഡർ കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് മുതുവല്ലൂരിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. കോഴിക്കോട് എം.പി എം.കെ. രാഘവൻ, ജനപ്രതിനിധികളായ കെ.പി. നൗഷാദ് അലി (എം.എൽ.എ, പൊന്നാനി), ടി.പി. അഷ്റഫ് അലി (എം.എൽ.എ, കൊണ്ടോട്ടി) തുടങ്ങിയവർക്ക് സ്നേഹാദരവ് നൽകി.
ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. വിഷ്ണു ജി. നാഥിനെയും ചടങ്ങിൽ ആദരിച്ചു. കാർഗിൽ വിജയദിനത്തിൽ ഇന്ത്യയുടെ ഭരണഘടനയുടെ പകർപ്പ് നൽകിയാണ് കെ.പി. ശശിരാജന്റെ നേതൃത്വത്തിലുള്ള കരുണാകരൻ ട്രസ്റ്റ് ജനപ്രതിനിധികൾക്കും വിജയികൾക്കും ആദരവ് അർപ്പിച്ചത്. കെ.പി. സുലൈമാൻ ഹാജി, അലവിക്കുട്ടി ഗസാലി തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group




