വാഷിംഗ്ടൺ– ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നതിനിടെ ഇറാനെതിരെ അതിരൂക്ഷമായ സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെ വിറപ്പിക്കുന്ന മുന്നറിയിപ്പ് ട്രംപ് നൽകിയത്.
ചൊവ്വാഴ്ച ഇറാനിൽ പവർ പ്ലാന്റ് ഡേയും ബ്രിഡ്ജ് ഡേയും ഒന്നിച്ചുണ്ടാകുമെന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തുമെന്ന വ്യക്തമായ സൂചനയാണിത്. പരുഷമായ ഭാഷയിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം ഇറാൻ തടസ്സപ്പെടുത്തിയിരിക്കുകയാണ്. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഇറാൻ പിന്മാറാത്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. നേരത്തെ ചർച്ചകൾക്കായി ട്രംപ് അനുവദിച്ച സമയപരിധി ഏപ്രിൽ 6-ന് അവസാനിക്കാനിരിക്കെയാണ് ഈ പുതിയ ഭീഷണി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



