കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 142 പേര്‍ കൊല്ലപ്പെടുകയും 487 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ അമേരിക്ക നിര്‍ദേശിക്കുകയും ഇത് ഇസ്രായില്‍ അംഗീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് ഗാസയില്‍ ഇസ്രായില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.

Read More

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ സീറ്റുകൾ നഷ്ടപ്പെടാതെ പിടിച്ചുനിന്നത് പിഴ നൽകിക്കൊണ്ടെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ പുറത്ത് വിട്ട നോട്ടീസിൽ തെളിയുന്നു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകൾ 5 ലക്ഷം രൂപ വീതവും മറ്റു മെഡിക്കൽ കോളജുകൾ 3 ലക്ഷം രൂപ വീതവു മാണ് 2024-25ൽ നാഷണൽ മെഡിക്കൽ കമ്മിഷനു പിഴ നൽകേണ്ടി വന്നത്

Read More